ജീവിതം

കടുവകളെ 'കുരങ്ങ് കളിപ്പിച്ച്' കുരങ്ങന്‍; കണ്ണ് മിഴിച്ചുപോകും ഈ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലാശയത്തില്‍ കടുവകളില്‍ നിന്ന് കാട്ടുകോഴി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി കടുവകളെ കുരങ്ങ് കളിപ്പിക്കുന്ന കുരങ്ങന്റെ തന്നെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങി കിടക്കുകയാണ് കുരങ്ങന്‍. തൊട്ടുതാഴെ ജലാശയമാണ്. നിരവധി കടുവകളാണ് ജലാശയത്തില്‍. 

ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷ നല്‍കി കുരങ്ങന്‍ കൊമ്പില്‍ തൂങ്ങി താഴേക്കും മുകളിലേക്കും ആടിയാണ് കടുവകളെ കബളിപ്പിക്കുന്നത്. ഒരു നിമിഷം താഴെ വീണാല്‍ എന്താകുമെന്ന് ആലോചിച്ചാല്‍ നടുക്കം തോന്നുന്നതാണ് വീഡിയോ. കുരങ്ങനെ പിടികൂടാന്‍ കടുവകള്‍ മുകളിലേക്ക് ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം