ജീവിതം

ഉഗ്രവിഷമുള്ള 'ബാന്‍ഡഡ് ക്രെയ്റ്റ്', പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറി - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പറ്റ്ന:  പാമ്പ് എന്ന് കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാല്‍ പറയുകയും വേണ്ട!. നാട്ടില്‍ വിഷപാമ്പിനെ കണ്ടാല്‍ അവയെ കൊന്നുകളയുകയോഉപദ്രവിക്കുകയോ ആണ് സാധാരണഗതിയില്‍ ജനക്കൂട്ടം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിഹാറിലെ ഫരിംഗോല ഗ്രാമത്തില്‍ എത്തിയ വിഷപ്പാമ്പിനെ  ജീവനോടെ പിടികൂടി വനപാലകര്‍ക്ക് കൈമാറി. പാമ്പിനെ വനത്തില്‍ വിട്ടയയ്ക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വനപാലകര്‍.

ഉഗ്രവിഷമുള്ള എട്ടടിവീരന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് ഗ്രാമത്തില്‍ നിന്നു പിടികൂടിയത്. ബാന്‍ഡഡ് ക്രെയ്റ്റ് വിഭാഗത്തില്‍പ്പെട്ട  പാമ്പിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ച ഗ്രാമവാസികള്‍ക്ക് നന്ദി പറയുന്ന വനപാലകനായ അനില്‍കുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

പാമ്പിനെ കണ്ടെത്തിയ ഉടന്‍ തന്നെ അതിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു ഗ്രാമവാസികള്‍. തക്കസമയത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം ഇത്തരമൊരു തീരുമാനം എടുത്തതിന് ഗ്രാമവാസികളോട് അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തുകയായിരുന്നു. അവിടെ കൂടിയ ജനങ്ങളോട് പ്രകൃതിയിലെ ജീവജാലങ്ങളോടു സഹാനുഭൂതി കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.ഗ്രാമവാസികളെല്ലാം ശ്രദ്ധാപൂര്‍വ്വം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്നതും വിഡിയോയില്‍ കാണാം.

ബിഹാറിലെ പരിസ്ഥിതിവനം വിഭാഗത്തിന്റെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ദീപക് കുമാര്‍ സിങ്ങാണ് ബാന്‍ഡഡ് ക്രെയ്റ്റ് ഇനത്തില്‍പ്പെട്ട പാമ്പിനെ പിടികൂടുന്നതിന്റെയും അനില്‍കുമാര്‍ ചുറ്റുംകൂടി നിന്നവരോട് സംസാരിക്കുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു