ജീവിതം

വളർത്തു നായയെ കുരങ്ങൻ കടത്തിക്കൊണ്ടു പോയി; ബന്ദിയാക്കിയത് മൂന്ന് ദിവസം! അമ്പരപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ട്ടിക്കൊണ്ടു പോയി ബന്ദിയാക്കുന്നതൊക്കെ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ മൃ​ഗങ്ങൾക്കിടയിൽ അങ്ങനെയൊരു കാര്യം നടക്കുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ. അതും സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ. മലേഷ്യയിലാണ് ഈ കൗതുകം തരുന്ന തട്ടികൊണ്ടു പോകലും ബന്ദിയാക്കലും നടന്നത്. 

മലേഷ്യയിലെ തമൻ ലസ്താരി പുത്ര എന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം ഈ അപൂർവ സംഭവം നടന്നത്. ഇവിടെ വില്ലൻ ഒരു കുരങ്ങനാണ്. രണ്ടാഴ്ച പ്രായമുള്ള സരൂ എന്ന് വിളിപ്പേരുള്ള വളർത്തു നായയെയാണ് കുരങ്ങൻ തട്ടിക്കൊണ്ടുപോയത്. നായ്ക്കുട്ടിയെ മൂന്ന് ദിവസമാണ് കുരങ്ങൻ ബന്ദിയാക്കി വച്ചത്. 

നായ്ക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങൻ നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുരങ്ങന്റെ പക്കൽ നിന്നു നായ്ക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സ്വന്തം കുഞ്ഞിനെയെന്ന പോലെ നായയെ ശരീരത്തോട് ചേർത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാൻ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാൽ കുരങ്ങനോളം ശക്തിയില്ലാത്തതിനാൽ രക്ഷപ്പെടാൻ സാധിച്ചതുമില്ല.

ഇലക്ട്രിക് ലൈനിൽ നിന്നു നേരെ ഒരു മരത്തിലേക്ക് ചാടിയ കുരങ്ങൻ കൂടുതൽ ആളുകൾ ഇവിടേക്കെത്തിയതോടെ നായയുമായി വനത്തിനുള്ളിലേക്ക് പോയി. അടുത്ത രണ്ട് ദിവസങ്ങളിലും കുരങ്ങൻ ജനവാസ മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരുന്നു. അപ്പോഴും പട്ടിക്കുഞ്ഞിനെ കൈയിൽ തന്നെ ചേർത്തു പിടിച്ചായിരുന്നു കുരങ്ങന്റെ നടത്തണം. 

ഒടുവിൽ മൂന്നാമത്തെ ദിവസമാണ് പ്രദേശവാസികൾക്ക് നായ്ക്കുട്ടിയെ കുരങ്ങനിൽ നിന്നു രക്ഷിക്കാൻ സാധിച്ചത്. ഉടമസ്ഥനെ എൽപ്പിച്ച ശേഷം പട്ടിക്കുട്ടിക്ക് വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ അതിന് മുറിവുകളോ ക്ഷതങ്ങളോ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''