ജീവിതം

"ഞങ്ങളുടെ പ്രണയം ഇപ്പോഴും ശക്തമാണ്"; 88-ാം വിവാഹത്തിനൊരുങ്ങി പ്ലേ ബോയ് കിങ്, വധു മുന്‍ ഭാര്യ 

സമകാലിക മലയാളം ഡെസ്ക്


ജീവിതത്തിലെ 88-ാം വിവാഹത്തിനൊരുങ്ങുകയാണ് 61കാരനായ ഇന്തോനേഷ്യന്‍ സ്വദേശി. വെസ്റ്റ് ജാവയിലെ മജലെങ്ക സ്വദേശിയായ കാന്‍ എന്നയാളാണ് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നത്. 86-ാം വിവാഹത്തിലെ വധു തന്നെയാണ് ഇക്കുറിയും പങ്കാളിയായി എത്തുന്നത്. 

ഒന്നിനുപിന്നാലെ ഒന്നായി വിവാഹം ചെയ്യുന്നതുകൊണ്ട് പ്ലേ ബോയ് കിങ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. തന്റെ മുന്‍ഭാര്യ വീണ്ടും ജീവിതത്തിലേക്ക് വരുന്നത് തടയാന്‍ തനിക്കായില്ലെന്നും ഇപ്പോള്‍ തങ്ങളുടെ പ്രണയം ശക്തമാണെന്നും കാന്‍ പറഞ്ഞു. അന്ന് വിവാഹിതരായെങ്കിലും തങ്ങളുടെ ദാമ്പത്യത്തിന് ഒരു മാസം മാത്രമേ ആയുസ്സുണ്ടായിരുന്നൊള്ളു. എന്നാല്‍ അവര്‍ ഇപ്പോഴും തന്നെ പ്രണയിക്കുന്നുണ്ടെന്ന് കാന്‍ പറഞ്ഞു. 

കര്‍ഷകനായ കാന്‍ 14-ാം വയസ്സിലാണ് ആദ്യമായി വിവാഹിതനാകുന്നത്. ആദ്യത്തെ ഭാര്യക്ക് കാനിനേക്കാള്‍ രണ്ട് വയസ്സ് അധികം പ്രായമുണ്ടായിരുന്നു. രണ്ട് വര്‍ഷമാണ് ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചത്. "അന്നത്തെ എന്റെ മോശം സ്വഭാവം മൂലം അവള്‍ വിവാഹമോചനം നേടി". ആ സംഭവം തന്നെ ദേഷ്യംപിടിപ്പിച്ചെന്നും അതുകൊണ്ട് കൂടുതല്‍ സ്ത്രീകളെ താനുമായി പ്രണയത്തിലാക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തതൊന്നും ചെയ്യാതിരിക്കാനാണ് അവരെ വിവാഹം കഴിക്കുന്നതെന്നും കാന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ