ജീവിതം

മകള്‍ ജനിച്ച് മൂന്നാം ദിവസം ഭര്‍ത്താവ് കൊല്ലപ്പെട്ടു; ഡാന്‍സ് ചെയ്ത് മരണത്തെക്കുറിച്ച് വിഡിയോ, ഭാര്യക്ക് രൂക്ഷവിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

2014ല്‍ മകള്‍ ജനിച്ച് മൂന്നാം ദിവസമാണ് ജസിക്ക അയ്യരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. 'ദി സിം​ഗിങ് വിഡോ' എന്ന തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വിവരിച്ച് ജസിക്ക പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. 

ഭര്‍ത്താവിന്റെ മരണത്തെക്കിറിച്ച് എഴുതിവരുന്നതിനൊപ്പം പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുകയാണ് ജസിക്ക. 'എട്ട് വര്‍ഷം മുന്‍പ് ഒരാള്‍ എന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. ഞാന്‍ പ്രസവിച്ചിട്ട് മൂന്ന് ദിവസം മാത്രം. 11 മാസങ്ങള്‍ക്ക് ശേഷം അയാള്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷ വിധിക്കുന്ന ദിവസം ഞാന്‍ ഒരു പ്രസംഗം പറഞ്ഞു. എന്റെ ഭര്‍ത്താവിന്റെ കൊലയാളിയോട് ഞാന്‍ ഞങ്ങളുടെ പ്രണയകഥ പറഞ്ഞു. എന്റെ മുഖം ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് എപ്പോഴെങ്കിലും ദുഃഖം തോന്നിയാല്‍ അതായിരിക്കും എന്റെ ഏറ്റവും അഭിമാന നിമിഷം എന്നും ഞാന്‍ അയാളോട് പറഞ്ഞു', എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്. 

ഇത്രയും കഠിനമായ അവസ്ഥ വിവരിക്കുമ്പോഴും ആളുകള്‍ക്ക് എങ്ങനെ സന്തോഷിച്ച് നൃത്തം ചെയ്യാന്‍ കഴിയും? ഇത്ര വൈകാരിക കാര്യങ്ങള്‍ ടിക്ടോക്ക് പോലൊരു മാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ തോന്നുന്നതെങ്ങനെ? എന്നെല്ലാമാണ് കമന്റില്‍ ഉയരുന്ന ചോദ്യങ്ങള്‍. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ഇതെന്നാണ് മറ്റുചിലര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ