ജീവിതം

ടൈറ്റാനിക്കിൽ നൽകിയിരുന്ന ഭക്ഷണം, 111 വർഷങ്ങൾക്ക് മുൻപുള്ള മെനു; വൈറൽ

സമകാലിക മലയാളം ഡെസ്ക്

1912 ഏപ്രിൽ 15നാണ് ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തം ഉണ്ടായത്. ടൈറ്റാനിക് തകർന്ന് 111 വർഷങ്ങൾ പിന്നിടുമ്പോഴും കപ്പലിനോടുള്ള കൗതുകത്തിന് ഒട്ടും കുറവില്ല. യഥാർഥത്തിൽ ടൈറ്റിനിക്കിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇന്നും അന്വേഷണങ്ങൾ നടക്കുകയാണ്. 

അതിനിടെയാണ് കൗതുകം നിറച്ചൊരു മെനു കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടൈറ്റാനിക് തകരുന്നതിന് തലേ ദിവസം യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ മെനു കാർഡ് ആണത്.

ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേഡ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസായിട്ടാണ് കപ്പലിൽ യാത്രക്കാരെ തിരിച്ചിരുന്നത്. ക്ലാസ് അനുസരിച്ച് ഭക്ഷണത്തിനും വ്യത്യാസമുണ്ട്. ടേയ്‌റ്റ്അറ്റ്‌ലസ് എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് ഈ മെനു കാർഡുകൾ പങ്കുവെച്ചിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് യാത്രക്കാർ‌ക്ക് കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽ ചെയ്ത മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിങ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ വിഭവങ്ങൾ, വിവിധതരം ചീസ് എന്നിങ്ങനെയാണ് വിഭവങ്ങൾ. സെക്കന്റ് ക്ലാസുകാർക്ക് പ്ലം പുഡ്ഡിങ്, ചിക്കൻ കറി, റൈസ് തുടങ്ങിയ വിഭവങ്ങളായിരുന്നു.

അതേസമയം ഓട്ഡ് കഞ്ഞി, പാൽ, മുട്ട തുടങ്ങിയ വിഭവങ്ങളായിരുന്നു തേഡ് ക്ലാസ് യാത്രക്കാർക്ക് നൽകിയിരുന്നത്. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരിച്ച് രം​ഗത്തെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു