ജീവിതം

ഭക്ഷണം കഴിക്കാനെടുത്ത സ്പൂണിൽ എട്ടുകാലി? പിന്നീട് സംഭവിച്ചത്, വൈറൽ‌ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിൽ ചെറിയ ഒരു പ്രാണി വീണാൽ തന്നെ പലർക്കും ബുദ്ധിമുട്ട് തോന്നാറുണ്ട്, അപ്പോൾ കഴിക്കുന്നതിനിടയ്ക്ക് സ്പൂണിൽ ഒരു എട്ടുകാലിയെ കണ്ടാലോ? ഇങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഭക്ഷണവും അത് കഴിക്കാനുള്ള സ്പൂണുമടങ്ങിയ ബൗൾ ആണ് വിഡിയോയിൽ‌ ആദ്യം കാണുന്നത്. സ്പൂണിൽ എട്ടുകാലിയെ കണ്ട് കരയുകയാണ് യുവതി. എന്നാൽ വിഡിയോയുടെ ക്ലൈമാക്സ് ഭാ​ഗത്തേക്കെത്തുമ്പോഴാണ് സംഭവം എട്ടുകാലിയല്ല മുകളിൽ തൂക്കിയിട്ടിരുന്ന ലൈറ്റിന്റെ പ്രതിഫലനം ആണെന്ന് മനസ്സിലാക്കുന്നത്. ‌"സ്പൂണിലുള്ളത് എട്ടുകാലിയാണെന്ന് കരുതി, ഹൃദയം നിലച്ചുപോയതുപോലെയാണ് തോന്നിയത്", എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞ വിഡിയോ ഇതിനോടകം നിരവധി കമന്റുകളും നേടി. ലൈറ്റ് മാറ്റേണ്ട സമയം അതിക്രമിച്ചു, സീലിങ്ങിലുള്ളത് ഒരു വലിയ എട്ടുകാലി ആയിരിക്കുമെന്നാണ് കരുതിയത്, ഇപ്പോഴും ആ ചോറിൽ എട്ടുകാലി ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് എന്നെല്ലാമാണ് കമന്റുകൾ. എന്നാൽ ഇതുപോലെ ലൈറ്റ് ആണെന്ന് തെറ്റിദ്ധരിച്ച് അവസാനം യഥാർത്ഥത്തിൽ ഒരു എട്ടുകാലി ഉണ്ടെങ്കിലും മനസ്സിലാകാത്ത അവസ്ഥ വരുമോ? എന്നും ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു