ജീവിതം

'ഭാര്യ മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു, ഭർത്താവ് പിണങ്ങിയിരുന്നത് 20 വർഷം'; 'വാശി' എന്നാൽ ഇതാണെന്ന് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുകളും പിണക്കളും സാധാരണമാണ്. മണിക്കുറുകൾക്കുള്ളിൽ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഇരുവരും ഇണക്കത്തിലാവുകയും ചെയ്യും. എന്നാൽ ഇപ്പാനിൽ ഒട്ടൗ കതയാമ എന്ന ആൾ തന്റെ ഭാര്യയോട് പിണങ്ങി ഒരു വീട്ടിൽ കഴിഞ്ഞത് 20 വർഷമാണ്. അച്ഛനെയും അമ്മയെയും തമ്മിൽ സംസാരിപ്പിക്കുന്നതിന് 18കാരനായ മകൻ യോഷികിന്റെ ബുദ്ധിയാണ് ഇവരുടെ കഥ പുറംലോകം അറിയാൻ ഇടയായത്. അച്ഛനും അമ്മയും തമ്മിൽ മുഖാമുഖമിരുന്ന് സംസാരിച്ചിട്ട് 20 വർഷമായെന്നും ഇരുവരെയും തമ്മിൽ സംസാരിപ്പിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജപ്പാനിലെ ഹോക്കൈഡോ ടിവിയിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ഒരു ഷോയിലേക്ക് യോഷികി കത്തെഴുതി. 

യുവാവിന്റെ വിചിത്ര ആവശ്യം കേട്ട് പരിപാടി അവതാരകരും ഞെട്ടി. ഒരു വീട്ടിൽ കഴിയുന്ന രണ്ട് പേർ തമ്മിൽ എങ്ങനെയാണ് 20 വർഷം മിണ്ടാതിരിക്കുന്നത് എന്നായിരുന്നു സംശയം. എന്നാൽ അന്വേഷണത്തിൽ ഒട്ടൗ കതയാമ തന്റെ ഭാര്യ യുമിയോട് സംസാരിക്കാറില്ലെന്ന് കണ്ടെത്തി. ഇക്കാലയളവിനുള്ളിൽ ഇവർക്ക് മൂന്ന് കുട്ടികൾ ജനിച്ചിരുന്നു. ഭാര്യയുടെ ചില ചോദ്യങ്ങൾക്ക് തലയോട്ടുകയോ മൂളുകയോ മാത്രമാണ് ഒട്ടൗ കതായാമ ചെയ്‌തിരുന്നത്. വളരെ സ്നേഹത്തിലായിരുന്ന ഒട്ടൗയിൽ ഒറ്റ രാത്രികൊണ്ടാണ് ഈ മാറ്റ മുണ്ടായതെന്നും ഭാര്യ യുമി പറഞ്ഞു.  നിരന്തരമുള്ള ചോദ്യം ചെയ്യലിൽ തന്റെ മനസു തുറക്കാൻ ഒട്ടൗ നിർബന്ധിതനായി.

തന്നെക്കാൾ കൂടുതൽ സമയം ഭാര്യ മക്കൾക്കൊപ്പം ചെലവഴിക്കുന്നതിലുള്ള നിരാശയായിരുന്നു വർഷങ്ങളുടെ പിണക്കത്തിന് പിന്നിൽ. തുടർന്ന് ഷോ അവതാരകർ നാരാ പാർക്കിൽ ഇരുവരെയും എത്തിച്ചു. തന്റെ 18 വയസിനിടെ ആദ്യമാണ് അച്ഛനും അമ്മയും തമ്മിൽ സംസാരിച്ചു കാണുന്നതെന്ന് യോഷികി പറഞ്ഞു. കണ്ണീരോടെയാണ് മക്കൾ ഈ കാഴ്‌ചയ്‌ക്ക് സാക്ഷിയായത്. തനിക്ക് തെറ്റുപറ്റിയെന്നും മുന്നോട്ട് ഇനി ഒന്നിച്ചു പോകാമെന്നും ഒട്ടൗ ഭാര്യയോട് അഭ്യർഥിച്ചു. 2017ൽ നടന്ന സംഭവം  ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ  വൈറൽ ആകുന്നത്. വാശി എന്ന വാക്കിന്റെ നിർവചനം ഇതാണ് എന്ന ക്യാപ്‌ഷനോടെയാണ് ഇപ്പോൾ ഈ കഥ വീണ്ടും ചർച്ചയാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കാംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി