ജീവിതം

'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ മനുഷ്യരുടെ പലവിധത്തിലുള്ള കഴിവുകൾ കണ്ട് കണ്ണ് തള്ളാറുണ്ട്. ഒരു കോഫിഷോപ്പിലെ സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ അത്തരത്തിലൊരു പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കയ്യിൽ 16 പ്ലേറ്റ് ദോശ, ചൂടോടെ ചുട്ടെടുക്കുന്ന ദോശ ഓരോ പ്ലേറ്റ് നീട്ടി വാങ്ങി തന്റെ കയ്യിലേക്ക് അടുക്കിവെക്കുന്ന തൊഴിലാളി.

വീഡിയോ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുയാണ് സോഷ്യൽമീഡിയ. കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹേന്ദ്രയാണ് വീഡിയോ ട്വിറ്ററീലൂടെ പങ്കുവെച്ചത്. ഇതിനോടകം 1.5 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 'വെയ്റ്റര്‍ പ്രൊഡക്റ്റിവിറ്റി' ഒരു ഒളിമ്പിക് ഇനം ആക്കിയാൽ ഇദ്ദേഹത്തിന് ഒരു ഗോൾഡ് മെഡൽ ഉറപ്പാണെന്നും ആനന്ദ് മഹേന്ദ്ര വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കൈ പൊള്ളിക്കാതെ 16 പ്ലേറ്റും ബാലൻസ് ചെയ്യാനുള്ള ഫിസ്‌ക്‌സും തെർമോഡൈനാമിക്‌സും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഓരോ പ്ലേറ്റിന്റെയും സെന്റർ ഓഫ് ഗ്രാവിറ്റി വ്യസ്തമാണ്. ഇദ്ദേഹം ജന്മനാ ഒരു എഞ്ചീനിയറാണെന്നാണ് അടുത്ത കമന്റ്. അങ്ങനെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍