ജീവിതം

രണ്ട് വർഷത്തെ ഏകാന്തവാസത്തിനിടെ ​ഗർഭിണിയായി, അവസാനം മോമോയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ടുവിൽ മോമോയുടെ ദിവ്യ ​ഗർഭത്തിന്റെ ഉത്തരവാദിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ജപ്പാനിലെ സൈകായി നാഷ്‌ണൽ പാർക്ക് കുജുകുഷിമ മൃ​ഗശാല അധികൃതർ. രണ്ട് വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങളെ കുഴപ്പിച്ച ഈ ​ഗർഭക്കേസ് മൃ​ഗശാല അധികൃതർ പരിഹരിച്ചത്. 2021 ഫെബ്രുവരിയിലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജപ്പാനിലെ സൈകായി നാഷ്‌ണൽ പാർക്ക് കുജുകുഷിമ സൂ ആന്റ് ബൊട്ടാണിക്കൽ ​ഗാർഡനിലുണ്ടായിരുന്ന 12കാരിയായ മോമോ എന്ന ​ഗിബ്ബൺ കുരങ്ങ് ​ഗർഭിണിയായി. അതിൽ ഇത്ര അതിശയിക്കാൻ എന്താണ് എന്നല്ലേ... ‌രണ്ട് വർഷമായി ഏകാന്തത വാസത്തിലായിരുന്നു മോമോ. പിന്നെ എങ്ങനെ മോമോ ഗർഭിണിയായി എന്ന് ആലോചിച്ച് മൃ​ഗശാല അധികൃതരുടെ തല പുകഞ്ഞു.

രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. മോമയുടെ കൂടിന് സമീപത്ത് നാല് ​ഗിബ്ബൺ കുരങ്ങുകൾ കൂടി പാർത്തിരുന്നു. ഇവരിലാണ് എന്ന് അറിയാൻ അധികൃതർ ഡിഎൻഎ പരിശോധന നടത്തി. പരിശോധനയിൽ 34കാരനായ ഇറ്റോ എന്ന ​ഗിബ്ബൺ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. എന്നാലും ഇതെങ്ങനെ എന്ന ചോദ്യം ബാക്കിയായി. അത് സംബന്ധിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ​ഗിബ്ബണികളെ കാണാനായി സഞ്ചാരിക്ക് വേണ്ടി നിർമിച്ച പ്രത്യേക പ്രവേശന കവാടത്തിലാണ്.

ഈ ഇടനാഴി സുഷിരങ്ങളുള്ള ബോർഡ് ഉപയോ​ഗിച്ചാണ് വേർതിരിച്ചിരിക്കുന്നത്. 9 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരങ്ങൾ ഈ ബോർഡിനുള്ളതായി മൃ​ഗശാല അധികൃതർ പറയുന്നു. പ്രദർശനത്തിനായി കൊണ്ടു പോകുന്നതിനിടെ ഈ വിടവുപയോഗിച്ചായിരിക്കാം ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. വിടവ് കണ്ടെത്തിയതിന് പിന്നാലെ അധികൃതർ അത് അടച്ചു. എന്നാൽ, മോമോയ്ക്കും കുഞ്ഞിനും ഇറ്റോയോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അതിനായി ഇരുവരെയും ആദ്യം പരസ്പരം പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മൃ​ഗശാല അധികൃതർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍