ജീവിതം

'ഞാൻ അലക്കാറില്ല... മുഖത്ത് വെള്ളം വീണാൽ ജലദോഷം വരും', വൈറലായി ഐറിൻ കുട്ടിയുടെ 'പറമ്പ് ടൂർ'

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ പറമ്പിൽ കാണാൻ മാത്രം എന്താണുള്ളത്..? എന്നാൽ നിങ്ങൾ ഈ വിഡിയോ ഒന്നു കണ്ടു നോക്കൂ. ലോക്‌ഡൗൺ കാലത്തെ മടുപ്പകറ്റാൻ നിരവധി പുതിയ വ്ലോ​ഗർമാർ ഉണ്ടായി. അക്കൂട്ടത്തിൽ കുറച്ച് കുട്ടി വ്ലോ​ഗർമാർ അവരുടെ ക്യൂട്ട് അവതരണത്തിലൂടെ സമൂഹമാധ്യമങ്ങൾ കീഴടക്കിയിരുന്നു. അത്തരത്തിലുള്ള ഒരു കുഞ്ഞുമിടുക്കിയാണ് ഐറിൻ ലോറ.

ഇപ്പോഴിതാ ഈ കൊച്ചുമിടുക്കിയുടെ 'പറമ്പ് ടൂർ' ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വ്ലോ​ഗ് ചെയ്യാൻ ഐറിൻ സ്വന്തം വീട്ടിലെ പറമ്പിലൂടെ ഒരു മിനി ടൂർ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. പറമ്പിൽ അമ്മമ്മ നട്ട ചെടികളും കിളിക്കൂടും അലക്ക് കല്ലും അയയും എല്ലാം വരും പറമ്പ് ടൂർ വിഡിയോയിൽ. അലക്ക് കല്ലിൽ അമ്മയും അമ്മമ്മയും മാത്രമാണ് അലക്കുക താൻ അലക്കാറില്ലെന്നും ഐറിൻ വ്യക്തമാക്കുന്നുണ്ട്.

അലക്കിയാൽ മുഖത്ത് വെള്ളം വീണ് ജലദോഷം വരുമത്രേ. അങ്ങനെ കാര്യങ്ങളൊക്കെ കൊഞ്ചി പറഞ്ഞ് നമ്മളെ പിടിച്ചിരുത്തുന്ന ഐറിനെ  പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. അടിപൊടി അവതരണമെന്ന് ആശംസിച്ചാണ് കമന്റുകൾ ഏറെയും. നിരവധി ആളുകൾ വിഡിയോയ്‌ക്ക് കമന്റും ലൈക്കും ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)