ജീവിതം

ജീവിതം അടിപൊളിയാക്കാൻ വലിയ സൗഹൃദവലയമൊന്നും വേണ്ട, ഇതുപോലൊരു കട്ട കൂട്ട് മതി; മനോഹര വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

'എനിക്കങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല', എന്നുപറഞ്ഞ് തളർന്നിരിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ ജീവിതം മനോഹരമാക്കാൻ വലിയ കൂട്ടുകെട്ടൊന്നും വേണ്ട എന്ന് കാണിച്ചുതരുകയാണ് വളർത്തുനായയ്​ക്കൊപ്പം ബേസ്‌ബോൾ കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ. വിശ്വസിക്കാൻ കഴിയുന്ന ഒരോറ്റ സുഹൃത്തുണ്ടെങ്കിൽ ജീവിതം അടിപൊളിയാക്കാൻ അതുമതിയെന്ന് പറയുകയാണ് ഈ വിഡിയോ. 

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ആണ് ഈ മനോഹര വിഡിയോ പങ്കുവച്ചത്. ഒരു ആൺകുട്ടി വടിയുടെ മുകളിൽ പന്ത് വെച്ച് തന്റെ കൈയിലെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിക്കുന്നത് കാണാം. കുട്ടി അടിച്ചുവിട്ട പന്ത് ഒപ്പമുണ്ടായിരുന്ന വളർത്തുനായ പിന്നാലെ ഓടി എടുത്തുകൊണ്ടുവരുന്നതാണ് വിഡിയോയിലെ കാഴ്ച. 'ജീവിതം ആസ്വദിക്കാൻ നമുക്ക് വലിയ ഗാങ് ആവശ്യമില്ല, 1-2 യഥാർത്ഥ സുഹൃത്തുക്കൾ മതി' എന്നുകുറിച്ചാണ് ദിപാൻഷു കബ്ര വിഡിയോ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം