ജീവിതം

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്; ജപ്പാനെ മറികടന്ന് സിം​ഗപ്പൂർ 

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഏത് രാജ്യത്തിന്റേതാണെന്ന് അറിയാമോ? ഇക്കാര്യത്തിൽ ജപ്പാനെ മറികടന്ന് മുന്നിലെത്തിയിരിക്കുകയാണ് സിം​ഗപ്പൂർ. 192 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതാണ് സിംഗപ്പൂർ പാസ്‌പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടൻസി ഹെൻലിയുടെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൂചികയിലാണ് സിം​ഗപ്പൂർ ഒന്നാമതെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാൻ ഇപ്പോൾ മൂന്നാമതാണ്. ജപ്പാൻ പാസ്പോർട്ടിൽ വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ള സ്ഥലങ്ങൾ കുറഞ്ഞതാണ് സ്ഥാനമിടിയാൻ കാരണം. ജർമനി, ഇറ്റലി, സ്‌പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണ്. വെറും 27 സ്ഥലങ്ങളിലേക്കാണ് അഫ്ഗാൻ പാസ്‌പോർട്ടുമായി വിസ രഹിത പ്രവേശനമുള്ളത്. 

10 വർഷം മുൻപ് യു എസ് ആയിരുന്നു പട്ടികയിൽ ആദ്യ സ്ഥാനത്തുണ്ടായിരുന്നത്. ഈ വർഷം രണ്ട് സ്ഥാനങ്ങൾ കൂടി കുറഞ്ഞ് എട്ടാമതാണ് യു എസ്. യു കെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി