ജീവിതം

 ജോലിക്കിടെ എന്നും ‌‌‌ആറ് മണിക്കൂർ ടോയ്‍ലറ്റിൽ, യുവാവിനെ പുറത്താക്കി കമ്പനി; കോടതിയും കൈയൊഴിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്


ല്ലാ ദിവസവും, ജോലി സമയത്തിന്റെ മുക്കാൽ ഭാ​ഗവും ടോയ്‍ലറ്റിൽ ചെലവഴിച്ച യുവാവിനെ കമ്പനി പുറത്താക്കി. എന്നും ആറ് മണിക്കൂറോളമാണ് ഇയാൾ ടോയ്‍ലറ്റിൽ ചിലവിട്ടിരുന്നത്. ഒടുവിൽ കമ്പനി പുറത്താക്കിയതോടെ നിയമസഹായം തേടിയെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധിയും. 

ചൈനയിലാണ് സംഭവം. 2006 ഏപ്രിലിലാണ് ഇയാൾ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുന്നത്. 2014 ഡിസംബറിൽ ഇയാൾ പൈൽസ് രോഗത്തിന് ചികിത്സ തേടി. പിന്നീടുള്ള വർഷങ്ങളിൽ രോ​ഗം മൂർച്ഛിച്ചതുമൂലം ഇടയ്ക്കിടെ ടോയ്‍ലറ്റിൽ പോകണമെന്നത് ഒഴിവാക്കാനാകാതെയായി. 2015 മുതൽ മൂന്ന് മുതൽ ആറ് മണിക്കൂർ വരെ ടോയ്ലറ്റിലാണ് ചിലവഴിച്ചിരുന്നതെന്നാണ് കോടതിയെത്തിയ കേസിൽ പറയുന്നത്. ഓരോ ഷിഫ്റ്റിലും രണ്ടോ മൂന്നോ തവണയെങ്കിലും ഇയാൾ ടോയ്‍ലറ്റിൽ പോകുമായിരുന്നു. ഓരോ തവണ ടോയ്ലറ്റിൽ പോകുന്നതും 47 മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ വരെ ദൈർ‌ഘ്യമേറിയതായിരുന്നു. ജോലിയിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇയാളെ പുറത്താക്കിയത്, 

കമ്പനിയുമായി സംസാരിച്ച് സമവായത്തിലെത്താൻ ജീവനക്കാരൻ ആ​ഗ്രഹിച്ചെങ്കിലും അധികൃതർ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആരോ​ഗ്യ കാരണങ്ങൾ കൊണ്ടാണ് തനിക്ക് നിരന്തരം ടോയ്‍ലറ്റിൽ പോകേണ്ടിവന്നിരുന്നതെന്നും പിരിച്ചുവിട്ട നടപടി നിയമപരമായി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പക്ഷെ, കോടതിയിൽ നിന്നോ പൊതുസമൂഹത്തിന്റെ ഭാ​ഗത്തുനിന്നോ ഇയാൾക്ക് പിന്തുണയൊന്നും ലഭിച്ചില്ല. എട്ട് മണിക്കൂർ ജോലിക്കിടെ ആറ് മണിക്കൂർ ടോയ്‍ലറ്റിലോ? ഏത് തൊഴിലുടമയാണ് ഇത് അനുവദിക്കുക?, അങ്ങോട്ട് പണം നൽകി മൂത്രപ്പുരയിൽ കയറ്റുന്നത് പോലെയുണ്ട് എന്നൊക്കെയാണ് പലരും സംഭവത്തെക്കുറിച്ച് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി