ജീവിതം

ആരവം ഒട്ടും ചോരാതെ, തായമ്പക കൊട്ടിക്കയറി വനിതാ ഡോക്ടർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഉത്സവപ്പറമ്പിൽ കൊട്ടിക്കയറുന്ന മേളം ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തുക. ചെണ്ടമേളമില്ലാത്ത ഉത്സവത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അത്തരത്തിൽ ഒരു തായമ്പകയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ വിഡിയോയിലെ താരം ഒരു ഡോക്ടറാണ്. പാലക്കാട് പൂക്കോട്ടുകാളികാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടന്ന തായമ്പകയിലെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ക്ഷേത്രനടയിൽ തായമ്പക കൊട്ടികയറി ഡോ.നന്ദിനി വർമ്മ. ഇത് ആദ്യമായല്ല നന്ദിനി വാർത്തകളിൽ ഇടം നേടുന്നത്. കഴിഞ്ഞ 22 വർഷമായി ചെണ്ടമേളത്തിൽ സജീവ സാന്നിധ്യമാണ് തൃപ്പുണിത്തുര സ്വദേശിനിയായ നന്ദിനി. പ്രസവ ശേഷം നന്ദിനി ആദ്യമായി പങ്കെടുത്ത തായമ്പകയാണ് ഇത്. ചെറുപ്പത്തിൽ അമ്മയ്‌ക്കും മുത്തശ്ശിക്കുമൊപ്പം തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ചെണ്ടമേളം കാണാൻ പോകുമായിരുന്നു. അങ്ങനെ തുടങ്ങിയതാണ് ചെണ്ടയോടുള്ള ഇഷ്ടം.

ബന്ധുകൂടിയായ തൃപ്പൂണിത്തുറ ​ഗോപികൃഷ്‌ണനാണ് ആദ്യം ചെണ്ട അഭ്യസിപ്പിച്ചത്. പിന്നീട് ശങ്കരൻകുളങ്ങര രാധാകൃഷ്‌ണൻ, പോരൂർ ഉണ്ണികൃഷ്‌ണൻ എന്നീ ആശാന്മാരുടെ കീഴിലും അഭ്യസിച്ചു.  2004 ലിൽ തൃശൂരിലേക്ക് താമസം മാറിയ ശേഷമാണ് പൂരങ്ങൾക്ക് തായമ്പക അവതരിപ്പിക്കാൻ തുടങ്ങിയത്.  നിലവിൽ തൃപ്പുണിത്തുറയിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് നന്ദിനി വർമ്മ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു