ജീവിതം

'രോമാഞ്ചം' കൊള്ളിച്ച് മൂന്ന് തലമുറ, വ്യത്യസ്തമായ ഒരു മെറ്റേണിറ്റിഷൂട്ട്; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ ഓരോ ഘട്ടവും പ്രകടമായി ആഘോഷിക്കുന്ന
തലമുറയാണിപ്പോള്‍. അക്കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. പ്രീ-പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളും, മെറ്റേണിറ്റി ഫോട്ടോഷൂട്ടുമൊക്കെ നമ്മള്‍ക്കിടയില്‍ ഇത്ര പ്രചാരമാകുന്നതിന്റെ കാരണവും അതു തന്നെയാണ്. അതിന് വേണ്ടി എന്ത് വെറൈറ്റി കൊണ്ട് വരാമെന്ന മത്സരത്തിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

അതുപോലൊരു വെറൈറ്റി സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. രോമാഞ്ചത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് തലമുറയെ ഒറ്റ ഫ്രെയിമിലാക്കി ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട്. അപ്പച്ചനും അമ്മച്ചിയും അപ്പനും അമ്മയും ചിഞ്ചുവും ജിബിനും ഒപ്പം ചിഞ്ചുവിന്റെ അച്ഛനും അമ്മയുമാണ് വിഡിയോയിലുള്ളത്. ജിബിന്‍ തന്നെയാണ് ഫോട്ടോഷൂട്ട് വിഡിയോയ്ക്കും പിന്നില്‍. ഫോട്ടോഗ്രഫി ആത്രേയ എന്ന ഇന്‍സ്റ്റാഗ്രാമം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'ജാന്‍ എ മന്‍' എന്ന ചിത്രത്തില്‍ ബാലു വര്‍ഗീസിന്റെ അപ്പന്റെ വേഷം ചെയ്ത കുഞ്ഞുകുട്ടിയാണ് കൂട്ടത്തിലെ താരം. അവരവരുടെ കാലഘട്ടത്തിലെ കോസ്റ്റ്യൂമാണ് വിഡിയോയില്‍ ധരിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ വിഡിയോ കണ്ടു. ജിബിന്റെ ഐഡിയയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി