ജീവിതം

'ഇങ്ങനൊന്നും അല്ല, ഞാൻ എടുക്കാം'; സ്വന്തം വിവാഹത്തിന് വധുവിന്റെ ഫോട്ടോ എടുത്ത് ഫോട്ടോ​ഗ്രാഫർ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

വിവാഹ വേദിയിൽ വധുവും വരനും കഴിഞ്ഞാൽ പിന്നെ ഫോട്ടോഗ്രാഫർക്കാണ് സ്ഥാനം. മറ്റാരെയും കൈ കടത്താതെ അവർ വേദി മുഴുവനോടെ പിടിച്ചടക്കും. എന്നാൽ വിവാഹം കഴിക്കുന്നത് ഒരു വെഡ്ഡിങ് ഫോട്ടോ​ഗ്രാഫറെ ആണെങ്കിൽ പിന്നെ പറയാനുണ്ടോ കാര്യം. 

സ്വന്തം വിവാഹത്തിന് വധുവിന്റെ ഫോട്ടോസ് പകർത്തുന്ന വരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ അയാൻ സെന്നാണ് വധുവായ പ്രിയയുടെ ഫോട്ടോ പകർത്തിയത്.

കയ്യിൽ ഫ്ലാഷ് ലൈറ്റും കാമറയുമായി വധുവിനെ പലതരത്തിൽ പോസ് ചെയ്‌പ്പിച്ചാണ് ചിത്രങ്ങൾ പകർത്തുന്നത്. 'നിങ്ങളൊരു ഫോട്ടോഗ്രാഫറെ വിവാഹം ചെയ്താൽ’ എന്ന ക്യാപ്ഷനോടെ സ്കൈനെൽ എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് സ്വന്തം ഫോട്ടോഗ്രാഫറുടെ വിവാഹ ദിനത്തിലെ വിഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോ​ഗ്രാഫറെ പ്രശംസിച്ച് നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍