ജീവിതം

കുക്കറില്‍ കേക്ക് ഉണ്ടാക്കാറുണ്ടോ? ഈ 5 കാര്യങ്ങള്‍ മറന്നുപോകരുത് 

സമകാലിക മലയാളം ഡെസ്ക്

രിക്കലെങ്കിലും കേക്കുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തവരെ കണ്ടെത്താന്‍ ഇപ്പോള്‍ അത്ര എളുപ്പമല്ല. ലോക്ക്ഡൗണ്‍ കാലത്ത് പലരും നടത്തിയ പാചക പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ബേക്കിങ്. വീട്ടില്‍ ഓവന്‍ ഇല്ലാത്തവരാകട്ടെ കുക്കറിലാണ് ഈ പരീക്ഷണം നടത്തിയത്. കുക്കറില്‍ എങ്ങനെ കേക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞുതരുന്ന നിരവധി വിഡിയോകള്‍ ഇപ്പോള്‍ കിട്ടും. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അതെന്താണെന്ന് നോക്കാം...

► ഓവന്‍ പ്രീഹീറ്റ് ചെയ്യാന്‍ വയ്ക്കുന്നതുപോലെ കുക്കറും ഇങ്ങനെ കുറച്ചുസമയം പ്രീഹീറ്റ് ചെയ്യണം. കുക്കറിനുള്ളിലെ ചൂട് ഒരുപോലെ വിതരണം ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ മാത്രമേ് കേക്ക് നന്നായി ബേക്ക് ചെയ്‌തെടുക്കാന്‍ കഴിയൂ. എഴ് മിനിറ്റെങ്കിലും കുക്കര്‍ പ്രീഹീറ്റ് ചെയ്യണം. 

► കുക്കറിനകത്തേക്ക് നേരിട്ട് ബേക്ക് േ്രട വയ്ക്കുന്നതിന് പകരം ഒരു സ്റ്റാന്‍ഡ് സ്ഥാപിച്ചതിന് ശേഷം വേണം വയ്ക്കാന്‍. അല്ലെങ്കില്‍ കേക്കിന്റെ ഉള്‍ഭാഗം വേകാതിരിക്കുകയും പുറംഭാഗം കരിഞ്ഞുപോകുകയും ചെയ്യും. 

► കേക്ക് ബാറ്റര്‍ ബേക്ക് ചെയ്യാനുള്ള പാത്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് പാത്രം ബട്ടര്‍ ഉപയോഗിച്ച് നന്നായി ഗ്രീസ് ചെയ്യണം. ഇതിന് പുറമേ കുറച്ച് മൈദ കൂടി വിതറിയ ശേഷമേ ബാറ്റര്‍ ഒഴിക്കാവൂ. കേക്ക് വെന്തുകഴിയുമ്പോള്‍ പാത്രത്തില്‍ നിന്ന് എളുപ്പത്തില്‍ വിട്ടുകിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലാത്തപക്ഷം വശങ്ങളില്‍ ഒട്ടിപ്പിടിക്കുമെന്നതിനാല്‍ ആകൃതി നഷ്ടമാകാന്‍ സാധ്യതയുണ്ട്. 

► ഒരുപാട് കഷ്ടപ്പെടുമെങ്കിലും കേക്ക് വെന്ത് കിട്ടുമ്പോള്‍ കട്ടി കൂടുതലാണെന്നത് നിരാശപ്പെടുത്താറുണ്ടോ? കേക്ക് കൂടുതല്‍ മൃദുലമായി ലഭിക്കണമെങ്കില്‍ ബാറ്റര്‍ തയ്യാറാക്കുമ്പോള്‍ അല്‍പം വിനാഗിരി ചേര്‍ക്കാവുന്നതാണ്. 

► കുക്കറില്‍ കേക്ക് ബേക്ക് ചെയ്യുമ്പോള്‍ വിസില്‍ മാറ്റിവയ്ക്കാന്‍ മറക്കരുത്. കുക്കറിന്റെ അടപ്പിന് പകരം സാധാരണ ഒരു മൂടി കൊണ്ട് അടച്ചുവച്ചാല്‍ മതി. എല്ലാ വശത്തുനിന്നും ചൂട് ലഭിക്കാന്‍ ഇതാണ് നല്ലത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും