ജീവിതം

'ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ'; രോഗ വിവരം പങ്കുവച്ച് നിഷ ജോസ്‌

സമകാലിക മലയാളം ഡെസ്ക്

ക്യാന്‍സര്‍ വന്നിട്ടും തളരാതെ മുന്നോട്ടു പോകുന്നുവെന്ന വിവരം പങ്കുവെച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്ക് സ്തനാര്‍ബുദം ബാധിച്ച വിവരം നിഷ പങ്കുവെച്ചത്. രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മാമോഗ്രാം ചെയ്തപ്പോഴാണ് കണ്ടുപിടിച്ചതെന്നും നിഷ പറയുന്നു. 

2023 ഒക്ടോബര്‍ 23നാണ് മാമോഗ്രാം ചെയ്തപ്പോഴാണ് കണ്ടെത്തിയതെന്നും ഇതിന്റെ പ്രാധാന്യം എന്തെന്നും നിഷ വീഡിയോയില്‍ പറയുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയും ഉള്ളിലുള്ള ശക്തിയുമാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രചോദനമെന്ന് നിഷ ജോസ്. ഭര്‍ത്താവ് ജോസ് കെ മാണി എപ്പോഴും കൂടെയുണ്ടായിരുന്നു. ക്യാന്‍സറിനെ കീഴടക്കിയിട്ട് ഇനി ബാക്കി കാര്യമുള്ളൂ എന്നും നിഷ പറയുന്നു.


എല്ലാവര്‍ഷവും മാമോഗ്രാം ചെയ്യാറാറുണ്ടായിരുന്നു. അങ്ങനെ ഒക്ടോബറില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ തിരിച്ചറിയുന്നത്. ജീവിതത്തില്‍ രണ്ട് ഭാഗ്യമാണ് തനിക്ക് ലഭിച്ചത്. ഒന്ന് കുടുംബമാണ്. മറ്റൊന്ന് തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറയുന്നുണ്ട്. 

ആ സമയത്തെല്ലാം ഭര്‍ത്താവ് ജോസ് കെ മാണി തനിക്കൊപ്പമുണ്ടായിരുന്നു. കുട്ടികളും സഹോദരങ്ങളും വലിയ പിന്തുണ തന്നു. അത് ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യമാണ്. 2013 മുതല്‍ ക്യാന്‍സര്‍ രോഗികളുടെ പുനരധിവാസവും ബോധവല്‍ക്കരണവും ഇവര്‍ നടത്തുന്നുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍