ജീവിതം

ഇതൊക്കെ നിസാരം, കടുവയുമായി സ്റ്റൈലിൽ നടന്നു വരുന്ന കുട്ടി; 'വെറുതെയല്ല യുദ്ധങ്ങൾ' എന്ന് സോഷ്യൽമീഡിയ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സാധാരണ ജീവികളെ പോലെ അത്ര എളുപ്പമല്ല വന്യജീവികളെ മെരുക്കിയെടുക്കാൻ. വന്യജീവികളെ മെരുക്കി വളർത്തുമൃഗങ്ങളാക്കുന്ന നിരവധി ആളുകളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ വീടിനുള്ളിൽ ഒരു കൂസലുമില്ലാതെ കടുവയ്‌ക്കൊപ്പം നടക്കുന്ന ഒരു കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

പാകിസ്ഥാനിയായ നൂമാൻ ഹസ്സൻ എന്ന വിഡിയോ ക്രിയേറ്ററുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോയ്ക്ക് സംമിശ്ര പ്രതികരണമാണ് ആളുകൾ നൽകുന്നത്. കടുവയുടെ കഴുത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ചിട്ടുണ്ട്. കുട്ടി വളരെ നിസാരമായി കടുവയെ നിയന്ത്രക്കുന്നതും വിഡിയോയിൽ കാണാം. 

നൂമാൻ നേരത്തെയും ഇത്തരത്തിൽ തന്റെ വളർത്തുമൃഗങ്ങളുടെ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കടുവ മാത്രമല്ല സിംഹങ്ങളും മുതലയും പെരുമ്പാമ്പും വരെ നൂമാന്റെ വളർത്തു മൃഗങ്ങളുടെ പട്ടികയിൽ ഉണ്ട്. കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും നൂമാൻ പങ്കുവെച്ചിട്ടില്ല. വിഡിയോയ്ക്ക് താഴെ കുട്ടിയുടെ ധൈര്യത്തെ ചിലർ പ്രശംസിക്കുമ്പോൾ മറ്റു ചിലർ ഹീനമായതെന്നായുന്നു കമന്റ് ചെയ്തത്. 

'ലോകത്ത് ഇപ്പോഴും വിഡ്ഢികൾക്ക് കുറവില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'യുദ്ധങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല, മനുഷ്യന്റെ ഈഗോ, സുപ്രമസി, ഐഡന്റിറ്റി ക്രൈസിസ്...' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ലാഹോർ സഫാരി മൃഗശാലയിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ലേലത്തിൽ മൂന്ന് സിംഹത്തെയാണ് നൂമാൻ സ്വന്തമാക്കിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു