ജീവിതം

വായില്‍ എത്ര പല്ലുണ്ട്? എന്നാല്‍ എണ്ണിക്കോ, ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാധാരണയായി പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 32 പല്ലുകളെ കാണൂ. എന്നാല്‍ ഇതില്‍ കൂടുതല്‍ പല്ലുകളുണ്ടോ? ഗിന്നസ് റെക്കോര്‍ഡ് നേടാം. ഇങ്ങനെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യക്കാരിയായ കല്‍പന ബാലന്‍.

26 കാരിയായ കല്‍പനയ്ക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പല്ലുകളുള്ളത് കല്‍പനക്കാണ്. സാധാരണ സ്ത്രീകര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ആറ് പല്ലുകള്‍ കൂടുതല്‍. കല്‍പനയ്ക്ക് നാല് അധിക മാന്‍ഡിബുലാര്‍ (താഴത്തെ നിരയിലെ പല്ല്) പല്ലുകളും രണ്ട് അധിക മാക്‌സില്ലറി (മുകള്‍ നിരയിലെ പല്ല്) പല്ലുകളും ഉണ്ട്.

കൗമാരം പിന്നിട്ടതിനു ശേഷമാണ് കല്‍പനയുടെ വായയില്‍ പല്ലുകള്‍ കൂടുതലായി മുളക്കാന്‍ തുടങ്ങിയത്. പുതിയ പല്ലുകള്‍ വരുമ്പോള്‍ കല്‍പനക്ക് വേദനയൊന്നും അനുഭവപ്പെട്ടില്ല. എന്നാല്‍ ഭക്ഷണം കഴിക്കുന്നത് അല്‍പം പ്രശ്‌നമായിരുന്നു താനും. ഭക്ഷണം പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്നതാണ് കാരണം.

ഒരിക്കല്‍ കല്‍പനയുടെ മാതാപിതാക്കള്‍ വായ പരിശോധിച്ചപ്പോഴാണ് ഒരുസെറ്റ് അധികം പല്ല് വായയില്‍ കണ്ടത്. തുടര്‍ന്ന് അധികമുള്ള പല്ലുകള്‍ കളയാനുള്ള ശ്രമം തുടങ്ങി അവര്‍. എന്നാല്‍ പല്ലുകള്‍ എടുത്തുമാറ്റുക എളുപ്പമായിരുന്നില്ല. അവ നന്നായി വളരുന്നത് വരെ കാത്തിരിക്കാനായിരുന്നു ദന്തിസ്റ്റിന്റെ  നിര്‍ദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍