ജീവിതം

രക്തം ഊറ്റിക്കുടിക്കും, ഭയചകിതരാക്കും!, വവ്വാൽ മിത്തുകൾ 

സമകാലിക മലയാളം ഡെസ്ക്

നിപയുടെ പ്രധാന വാഹകർ ആണെന്ന് കണ്ടെത്തിയതോടെ മലയാളികളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് വവ്വാലുകൾ. പക്ഷികളുടെ കൂട്ടത്തിൽ കൂട്ടാൻ കഴിയാത്ത ചിറകുകളുള്ള ഈ ജീവിയെ ചുറ്റിപ്പറ്റി നിരവധി മിത്തുകൾ നമ്മൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. സിനിമയിലും കഥകളിലും ചാത്തനെയും പ്രേതത്തെയും ഉപമിക്കാൻ വവ്വാലുകളെയാണ് എഴുത്തുകാരും സംവിധായകരും ഉപയോ​ഗിക്കുക.

1,240 വ്യത്യസ്ത ഇനം വവ്വാലുകളെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയുമാണ് പ്രധാനം. മധ്യ-ദക്ഷിണ അമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വവ്വാലുകളുടെ മൂന്ന് ഇനങ്ങൾ മനുഷ്യരുടെയടക്കം ജീവികളുടെ രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ പല വവ്വാൽ സ്പീഷീസുകളും ഉൾപ്പെടുന്നു.

എന്തൊക്കെയാണ് വവ്വാൽ മിത്തുകൾ എന്ന് നോക്കാം

  • കണ്ണുകാണാത്ത ജീവിയെന്നാണ് വവ്വാലുകളെ കുറിച്ച് പറയപ്പെടുന്നത്. എന്നാൽ ഇത് ഒരു അബദ്ധ ധാരണയാണ്. ഇരുട്ടിലും കണ്ണുകാണാവുന്ന ജീവിയാണ് വവ്വാലുകൾ. 
  • രക്തരക്ഷസ് എന്നും വവ്വാലുകളെ പറയാറുണ്ട്. ഏതാണ് 1,240 ഓളം വവ്വാൽ ഇനങ്ങളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മധ്യ-ദക്ഷിണ അമേരിക്കയിൽ കാണാപ്പെടുന്ന മൂന്ന് ഇനങ്ങൾ മറ്റു ജീവികളുടെ രക്തം ഊറ്റിക്കുടിക്കും. വവ്വാലുകൾ പൊതുവെ പഴങ്ങളും പ്രാണികളെയുമാണ് ഭക്ഷണമാക്കുന്നത്. 
  • രാത്രികാലങ്ങളിൽ തലയ്‌ക്ക്‌ മുകളിലൂടെ പറന്നുവന്ന് പേടിപ്പിക്കുമെന്നും പറയാറുണ്ട്. മനുഷ്യശരീരത്തിൽ നിന്നും പുറപ്പെടുന്ന ചൂടും കാർബൺഡൈഓക്‌സൈഡും പ്രാണികളെ ആകർഷിപ്പിക്കുന്നതാണ്. ഇവയെ ലക്ഷ്യം വെച്ചാണ് വവ്വാലുകൾ വരുന്നത്. 
  • വൈറസ് പോലുള്ള പല രോ​ഗങ്ങളുടെയും വാഹകരാണ് ഇവയെന്നും പറയപ്പെടുന്നു. എന്നാൽ പരീക്ഷണത്തിൽ 0.5 ശതമാനം വവ്വാലുകൾ മാത്രമാണ് ഇത്തരം രോ​ഗങ്ങളുടെ വാഹകർ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ്‌ വവ്വാലുകൾ. മനുഷ്യരുടെ കൈ വിരലുകളുടെ അസ്ഥികൾക്ക് സമാനമാണ് വവ്വാലുകളുടെ ചിറകുകളിലെ അസ്ഥികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു