യുവാവിനെ കുത്തി വീഴ്ത്തി കാട്ടുപോത്ത്
യുവാവിനെ കുത്തി വീഴ്ത്തി കാട്ടുപോത്ത് എക്സ് വിഡിയോ
ജീവിതം

കാട്ടുപോത്തിന്റെ മുന്നിൽ ആളാവൻ ശ്രമം, യുവാവിനെ കുത്തി വീഴ്ത്തി, തലനാരിഴ്‌ക്ക് രക്ഷപ്പെടൽ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യമൃ​ഗങ്ങളെ പ്രകോപിപ്പിക്കുന്നത് എത്ര വലിയ അപകടമാണെന്ന് അറിയാമെങ്കിലും ചിലർ വീണ്ടും വീണ്ടും അതു തുടരും. ഇത്തരം സാഹചര്യം പ്രകോപനമുണ്ടാക്കുന്നവർക്ക് മാത്രമല്ല നിഷ്കളങ്കരായ മറ്റുള്ളവരെയും അപകടത്തിലാക്കും. അത്തരം ഒരു വിഡിയോയാണ് ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ പ്രവീൺ കസ്വാൻ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പ്രകോപിതനാക്കി അപകടത്തിൽ പെടുന്ന യുവാവിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ആദ്യ തവണ കാട്ടുപോത്ത് കുത്താൻ ആയുമ്പോൾ കുതറി മാറിയെങ്കിലും വീണ്ടും അതിന്റെ മുന്നിൽ ചെന്നു കയറികൊടുക്കുകയാണ് യുവാവ്. അവസാന വട്ടം യുവാവിനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുന്നതും വിഡിയോയിൽ കാണാം. തലനാരിഴയ്ക്കാണ് കാട്ടുപോത്തിൽ നിന്നും യുവാവ് രക്ഷപ്പെടുന്നത്. പ്രവര്‍ത്തി പരിചയമില്ലാതെ മൃഗങ്ങള്‍ക്ക് മുന്നില്‍ ആളാവാനുള്ള യുവാവിന്‍റെ ശ്രമം അവിടെയുണ്ടായിരുന്നവരെയും അപകടത്തിലാക്കി.

വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി കാട്ടുപോത്തിനെ പിന്നീട് മാറ്റിയെന്നും പ്രവീൺ കസ്വാൻ പറയുന്നുണ്ട്. വന്യമൃ​ഗങ്ങളെ പ്രകോപിക്കുന്നവർക്കുള്ള മുന്നറിപ്പായാണ് ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ പ്രവീൺ കസ്വാൻ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കലും ഇത്തരത്തിൽ മൃ​ഗങ്ങളെ പ്രകോപിപ്പിക്കരുത്. യുവാവിന്റെ പ്രവർത്തി മൂലം ആ പ്രദേശത്തുണ്ടായിരുന്നു മറ്റുള്ളവരും അപകടത്തിലായെന്നും. അദ്ദേഹം കുറിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു