മരങ്ങളെ കെട്ടിപ്പിടിക്കാൻ ഫീസ് 1,500 രൂപ
മരങ്ങളെ കെട്ടിപ്പിടിക്കാൻ ഫീസ് 1,500 രൂപ 
ജീവിതം

'മാനസിക സമ്മർദ്ദം കുറയ്‌ക്കാ‌ൻ മരങ്ങളെ കെട്ടിപ്പിടിക്കാം, ഫീസ് 1,500 രൂപ'; അതും കച്ചവടമാക്കിയോന്ന് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ച കാലത്ത് പ്രകൃതിയുമായി അല്‍പം സമയം ചെലവഴിക്കുന്നത് മാനസികസമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രകൃതിയുടെ പച്ചപ്പ് നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാൽ അതും ഇപ്പോൾ കച്ചവടൽക്കരിക്കുന്നു എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ഉയർന്നു വരുന്ന ചർച്ച.

'ഫോറസ്റ്റ് ബാത്ത്' എന്ന ജാപ്പനീസ് ആശയത്തിന്റെ ചുവടുപിടിച്ചാണ് ചർച്ച. ന​ഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായി വനത്തിലൂടെയുള്ള നീണ്ട യാത്രയാണ് ഫോറസ്റ്റ് ബാത്ത്. പ്രകൃതിയുമായി പരമാവധി ചേർന്ന് സഞ്ചരിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് മുൻപ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ സൗജന്യമായി ലഭ്യമാക്കാവുന്ന ഒന്നിനെ വിൽപ്പന ചരക്കാക്കുന്നതാണ് സോഷ്യൽമീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പങ്കുവെച്ച പരസ്യമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. 1500 രൂപയാണ് കമ്പനി ഫോറസ്റ്റ് ബാത്ത് എന്ന സർവീസിന് വേണ്ടി ഈടാക്കുന്നത്. കമ്പനിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

'വിപണിയിലെ പുതിയ അഴിമതി, കണ്ണു തുറക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് എക്സിലൂടെ കമ്പനി പരസ്യത്തിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. 'നമ്മൾ ചവിട്ടി നിൽക്കുന്ന പുല്ല് ഫ്രീയല്ലേ?'- എന്നായിരുന്നു ഒരാൾ തമാശയായി ചോദിച്ചത്. 'ഇങ്ങനെ പോയാൽ പ്രകൃതിദത്തമായ വായു വരെ വിപണിയിൽ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍