ജീവിതം

എസിയില്‍ വൈദ്യുതി ലാഭിക്കാന്‍ 15 വഴികള്‍; ഈ ടിപ്പുകള്‍ പരീക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

രോ കൊല്ലം കഴിയുന്തോറും ചൂട് വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ എസി ഇന്ന് ഒട്ടുമിക്ക വീടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ എസിയുടെ കാര്യക്ഷമമമായ ഉപയോഗം സംബന്ധിച്ച അജ്ഞത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരു ശരാശരി വീട്ടില്‍ ഒരു ദിവസം മുഴുവന്‍ ലൈറ്റുകള്‍ കത്തിക്കാന്‍ വേണ്ടി വരുന്ന ഊര്‍ജ്ജം ഒരു മണിക്കൂര്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വരും. പലരുടെയും വിചാരം എസിയിൽ തണുപ്പ്  കുറച്ചിട്ടാല്‍ വൈദ്യുതി ലാഭിക്കാം എന്നതാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു.

മുറി തണുപ്പിക്കാന്‍ കുറച്ചുനേരം കുറഞ്ഞഅളവില്‍ എസി ഓണാക്കിയത് കൊണ്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയില്ല. പകരം മുറിയില്‍ തണുപ്പ് ലഭിക്കാന്‍ കൂടുതല്‍ വൈദ്യുതിയുടെ ആവശ്യകതയാണ് വേണ്ടി വരിക. ഇടയ്ക്കിടെ എസിയിൽ തണുപ്പ്  കുറച്ചിട്ട് ഓണാക്കി മുറി തണുപ്പിക്കുന്നത് ഫലപ്രദമായ രീതിയല്ല. പകരം വൈദ്യുതി ലാഭിച്ച് കൊണ്ട് എസി ഫലപ്രദമായി ഉപയോഗിക്കേണ്ട വിധം ചുവടെ:

വീട്ടില്‍ ചൂട് തങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അവ തേടുക ( ഭിത്തി, വാതില്‍, മേല്‍ക്കൂര തുടങ്ങി വിവിധ വഴികളിലൂടെ ചൂട് അരിച്ചിറങ്ങാം)

ചൂട് വര്‍ധിക്കുന്നതിന് മുന്‍പ് വീടിന്റെ ജനലുകളും മറ്റും അടച്ചിടുക

വാതിലിന്റെ അടിയിലൂടെ ചൂട് കയറുന്നത് ഒഴിവാക്കാന്‍ ഡ്രാഫ്റ്റ് സ്റ്റോപ്പേഴ്‌സ് ഉപയോഗിക്കുക

വീടിനും ചുറ്റിലും മരങ്ങള്‍ വച്ചുപിടിപ്പിക്കുക 

വീടിന്റെ വടക്ക്, പടിഞ്ഞാറ് വശങ്ങളില്‍ ബാഹ്യ ഷെയ്ഡിംഗ് സ്ഥാപിക്കുക

സീലിങ് പുതുക്കി മുറിയില്‍ ചൂട് വര്‍ധിക്കുന്നില്ല എന്ന് ഉറപ്പാക്കുക

ഭിത്തിയില്‍ ചൂട് പിടിക്കാതിരിക്കാന്‍ വാള്‍ ഇന്‍സുലേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തുക

window glazing ലൂടെ ജനലിലൂടെ ചൂടുകാറ്റ് മുറിയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും

ചൂടുള്ള ദിവസങ്ങളില്‍ ഓവന്‍ പോലുള്ള കുക്കിങ് ടോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക

റൂഫ്‌ടൈപ്പ് സോളാര്‍ സിസ്റ്റവും ചൂട് തടയാന്‍ ഫലപ്രദമാണ്. മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെയ്ഡ് തീര്‍ക്കുന്നത് കൊണ്ട് സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് തടയും

രണ്ടുനില കെട്ടിടമാണെങ്കില്‍ താഴത്തെ നിലയില്‍ ചൂട് കുറവായിരിക്കും

എസിയുടെ താപനില കൂട്ടിയിടുക. പകല്‍ 26 ഡിഗ്രി സെല്‍ഷ്യസായും രാത്രി കിടക്കാന്‍ പോകുമ്പോള്‍ 22 ഡിഗ്രി സെല്‍ഷ്യസായും എസിയുടെ താപനില ക്രമീകരിക്കുക

ഒരിക്കലും എസി കുറച്ചിടാതിരിക്കുക. എസി കുറച്ചിട്ടാല്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും

ഒരു ഡിഗ്രി കുറച്ചിടുമ്പോള്‍ വൈദ്യുതി ഉപയോഗത്തില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ വര്‍ധനയാണ് ഉണ്ടാവുക

എസിക്കൊപ്പം സീലിങ് ഫാന്‍ ഉപയോഗിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്. എസി കൂട്ടിയിട്ട് ഫാന്‍ ഉപയോഗിച്ചാല്‍ എസിയേക്കാള്‍ കുറച്ച് പവര്‍ മാത്രമായിരിക്കും ഫാന്‍ ഉപയോഗിക്കുക. 

എയര്‍ ഫില്‍റ്ററുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതാണ്. എയര്‍ ഗ്രില്ലുകളിലൂടെയും എയര്‍ വെന്റുകളിലൂടെയും കാറ്റ് കയറുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ