ജീവിതം

'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ...' പെരുന്നാളുകൂടാൻ വന്ന ചാണ്ടി ഉമ്മന്റെ ലൈവ് പെർഫോമൻസ്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയത്തില്‍ മാത്രമല്ല സംഗീതത്തിലുമുണ്ട് ചാണ്ടിച്ചന് പിടി!.. പെരുന്നാൾ കൂടാന്‍ വന്ന പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഗാനമേള ട്രൂപ്പിനൊപ്പം വേദിയില്‍ പാട്ടുപാടുന്നത് സോഷ്യല്‍മീഡിയൽ വൈറൽ. മീനടം മുണ്ടിയാക്കല്‍ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനായിരുന്നു ചാണ്ടി ഉമ്മന്റെ പെര്‍ഫോമന്‍സ്. 

പെരുന്നാളിന്റെ ഭാ​ഗമായി നടന്ന ഗാനമേളയ്‌ക്കെതിയ എംഎല്‍എയോട് പാട്ടുപാടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല ഒരു പാട്ട് അങ്ങ് കാച്ചി... മലയാളത്തിന്റെ എവര്‍ഗ്രീന്‍ സോങ് വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് ചാണ്ടി ഉമ്മന്‍ പാടിയത്.

ഗാനമേള അവതരിപ്പിക്കാന്‍ എത്തിയ കൊച്ചിന്‍ നവദര്‍ശന്‍ ട്രൂപ്പിലെ അംഗങ്ങള്‍ ചാണ്ടി ഉമ്മന്റെ ആലാപനത്തിന് ഇണമിട്ട് ഒപ്പം കൂടി. പള്ളിവികാരിയും അദ്ദേഹത്തിനൊപ്പം പാട്ട് പാടാന്‍ കൂടി. കട്ട സപ്പോർട്ടുമായി നാട്ടുകാരും കൂടിയതോടെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ചാണ്ടി ഉമ്മന്റെ വിഡിയോ പങ്കുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു