റുസിയ ഒരിക്കിറിസ ഭര്‍ത്താവിനൊപ്പം
റുസിയ ഒരിക്കിറിസ ഭര്‍ത്താവിനൊപ്പം  
ജീവിതം

റുസിയയ്ക്കു മുന്നില്‍ കാന്‍സര്‍ തോറ്റു; ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച അതിജീവന കഥ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജീവിച്ചിരിക്കുമെന്ന് വലിയ ശതമാനക്കണക്കിന്റെ ഉറപ്പുപറയാതെ ‍ഡോക്ടർമാർ നീക്കിവെച്ചതായിരുന്നു ഉ​ഗാണ്ട സ്വദേശിനിയായ റുസിയ ഒരിക്കിറിസയെ. അവിടെ നിന്നും ഈ വർഷത്തെ ഉ​ഗാണ്ട പ്രസിഡന്റിന്റെ ഡയമണ്ട് ജൂബിലി പുരസ്കാരം ഏറ്റുവാങ്ങുന്നത് വരെ റുസിയയെ പ്രാപ്തയാക്കിയത് കേരളത്തിലേക്കുള്ള ഒരു യാത്രയായിരുന്നു.

2022 ഒക്ടോബറിലാണ് കാൻസർ ബാധിച്ച് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ റുസിയ എത്തുന്നത്. കാൻസർ കോശങ്ങൾ കരൾ, നട്ടെല്ല് എന്നിവിടങ്ങളിലേക്ക് ബാധിച്ച് രോ​ഗത്തിന്റെ നാലാം ഘട്ടം പിന്നിട്ടിരുന്നു. രാജഗിരി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുൺ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു തുടർ ചികിത്സ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടാർജറ്റഡ് തെറാപ്പിയെന്ന നൂതന ചികിത്സാ രീതിയായിരുന്നു റുസിയയ്ക്ക് വേണ്ടി നിർദേശിച്ചത്. നട്ടെല്ലിനേക്കൂടി കാൻസർ ബാധിച്ചതിനാൽ സീനിയർ സ്പൈൻ സർജൻ ഡോ. അമീർ എസ്. തെരുവത്തിന്റെ നേതൃത്വത്തിൽ ആദ്യം ശസ്ത്രക്രിയ നടത്തി. അതിന് ശേഷമാണ് ടാർജറ്റഡ് തെറാപ്പി ആരംഭിച്ചത്. ഒരു മാസം നീണ്ടു നിന്ന ചികിത്സക്കൊടുവിൽ കാൻസറിനെ ചെറുത്തു തോൽപ്പിച്ചായിരുന്നു റുസിയ ഉ​ഗാണ്ടയിലേക്ക് മടങ്ങിയത്. ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു റുസിയയുടെ അതിജീവനം.

37-ാം വയസിലാണ് റുസിയയ്ക്ക് കാൻസർ പിടിപ്പെടുന്നത്. എന്നാൽ കാൻസർ അവരെ തളർത്തിയില്ല. കാൻസറിനെ ചെറുത്തതു പോലെ സ്വന്തം കമ്പനിയായ ഒരിബാഗ്‌സിനെ വിജയമാക്കാൻ റുസിയയ്ക്ക് കഴിഞ്ഞു. ഉ​ഗാണ്ടയിൽ കാൻസർ രോ​ഗികളുടെ പോരാട്ടത്തിന് ഊർജ്ജം പകർന്ന് റുസിയ ഇന്ന് മുൻപന്തിയിൽ തന്നെയുണ്ട്. സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിലും സജീവമാണ് റുസിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം