കായികം

എല്ലാവര്‍ക്കും ധോനിയുണ്ട്, കോഹ് ലിയുടെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ റായിഡു 

സമകാലിക മലയാളം ഡെസ്ക്

കോഹ് ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും ആശ്രയിക്കാന്‍ ധോനിയുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

കോഹ് ലിയുടെ നഷ്ടം ഉണ്ടെങ്കിലും ജയം നേടാന്‍ യോഗ്യതയുള്ള ഇന്ത്യന്‍ ടീമാണ് ഇത്. ധോനി ഇന്ത്യയുടെ നായകനായിരുന്നു. മാത്രമല്ല, എല്ലാ കളിക്കാര്‍ക്കും സമീപിക്കാവുന്ന വ്യക്തിയുമാണ് ധോനി. എന്റെ തിരിച്ചു വരവിന് ധോനി ഒരുപാട് സാഹായിച്ചിട്ടുണ്ടെന്നും റായിഡു പറയുന്നു. 

ടീമിന്റെ മധ്യനിരയെ കുറിച്ചും, ലോക കപ്പ് സ്ഥാനത്തെ കുറിച്ചുമൊന്നും താന്‍  ചിന്തിക്കുന്നില്ലെന്നും റായിഡു വ്യക്തമാക്കുന്നു. എന്റെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അവസരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് സമ്മര്‍ദ്ദം കൂട്ടാതിരിക്കാനാണ് ശ്രമം. 

ലോക കപ്പിനെ കുറിച്ച് ടീം ചിന്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഏഷ്യാ കപ്പാണ് മുന്നിലുള്ളത്. ഹോങ്കിനെ നേരിട്ട് തൊട്ടടുത്ത ദിവസം തന്നെ, ഇടവേള ഇല്ലാതെ ചിര വൈരികളായ പാക്കിസ്ഥാനെ നേരിടണം എന്നത് തിരിച്ചടിയായി കാണുന്നില്ലാ എന്നും റായിഡു പറഞ്ഞു. ഒരു മത്സരം കഴിഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചു വരവിന് സാധിക്കുമോ അത്  ചെയ്യാന്‍ ശ്രമിക്കുമെന്നും റായിഡു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത