കായികം

പ്രീമിയര്‍ ലീഗ് അവസാനത്തേക്കടുക്കുന്നു; ഇനിയുള്ള പോരാട്ടങ്ങള്‍ കടുപ്പമേറും; ഇന്നും നാളെയും നിര്‍ണായ മത്സരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2016-17 സീസണ്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇനിയുള്ള ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകം. ഇന്നും നാളെയുമായി കിരീട പോരാട്ടത്തില്‍ മുമ്പിലുള്ള ടീമുകള്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു. 

കിരീട പോരാട്ടത്തില്‍ ചെല്‍സിയുമായി ഏഴ് പോയിന്റ് വ്യത്യാസത്തിലുള്ള ടോട്ടന്‍ഹാമാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്. വാറ്റ്‌ഫോഡുമായി ഇന്ത്യന്‍ സമയം അഞ്ചിനാണ് സ്പര്‍സിന്റെ മത്സരം. 
7.30നു പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് സ്റ്റോക്ക് സിറ്റിയാണ് എതിരാളി. 

അതേസമയം, ചെല്‍സിക്ക് എതിരാളികളായെത്തുന്നത് കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയ ബേണ്‍മൗത്താണ്. സിറ്റിയോട് ജയിച്ച് വരുന്ന ചെല്‍സി മികച്ച ഫോമിലാണെന്നതാണ് കോച്ച് കോന്റെയുടെ ആത്മവിശ്വാസം. തോല്‍വി വഴങ്ങിയാല്‍ ചെല്‍സിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നത് ഹസാര്‍ഡിനും കൂട്ടര്‍ക്കും വ്യക്തമായറിയാം. എതായാലും കളിയാരാധകര്‍ക്ക് ഇന്ന് കളിവരുന്നാകുമെന്നതില്‍ തര്‍ക്കമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത