കായികം

ടൈയുടെ ഹാട്രിക്ക്, തകര്‍ത്തടിച്ച മക്കല്ലവും സ്മിത്തും; ഗുജറാത്തിന് ആദ്യ ജയം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ആദ്യ രണ്ട് മത്സരത്തിലെ പരാജയത്തിന് ശേഷം ഗുജറാത്ത് ലയണ്‍സിനെ വിജയവഴിയിലെത്തിച്ച് തന്റെ അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ ആന്‍ഡ്രൂ ടൈ. ടൈയുടെ ഹാട്രിക് പ്രകടനമാണ് പൂനെയുടെ സ്‌കോര്‍ 171ല്‍ ഒതുക്കിയതും ഗുജറാത്തിന്റെ വിജയത്തിന് നിര്‍ണായകമായതും. 

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പുനെയുടെ 5 ബാറ്റ്‌സ്മാന്‍മാരെയാണ് ടൈ പവലിയനിലേക്ക് മടക്കിയത്.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ബ്രന്‍ഡന്‍ മക്കല്ലവും,ഡൈ്വന്‍ സ്മിത്തും തകര്‍ത്തടിച്ചതോടെ ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയം റെയ്‌നയേയും സംഘത്തേയും തേടിയെത്തി.

പൂനെ സൂപ്പര്‍ ജയന്റ്‌സിനായി ഓപ്പണര്‍മാരായ രാഹുല്‍ ത്രിപതിയും(32 പന്തില്‍ 49), നായകന്‍ സ്റ്റീവന്‍ സ്മിത്തും 28 പന്തില്‍ 43) നല്‍കിയ മിന്നുന്ന തുടക്കമാണ് അവരെ പോരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്.

എന്നാല്‍ ഗുജറാത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ 94 റണ്‍സിന്റെ കൂട്ടകെട്ട് സൃഷ്ടിച്ച് ലയണ്‍സിന്റെ ഏഴ് വിക്കറ്റ് ജയത്തിന് അടിത്തറയിടുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയായിരുന്നു ഫിന്‍ഞ്ച് ഗുജറാത്തിന്റെ വിജയം ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ