കായികം

മാഡ്രിഡ് ഡെര്‍ബിക്കു വീണ്ടും വഴിയൊരുക്കി ചാംപ്യന്‍സ് ലീഗ് സെമി; യുവന്റസ് മൊണോക്കോയെ നേരിടും

സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിനുള്ള ലൈനപ്പ് ആയപ്പോള്‍ മാഡ്രിഡ് ഡെര്‍ബിക്ക് വീണ്ടും വഴിയൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബുകളായ അത്‌ലറ്റിക്കോ മാഡ്രിഡിും റിയല്‍ മാഡ്രിഡുമാണ് ചാംപ്യന്‍സ് ലീഗ് ആദ്യ സെമി. ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും തമ്മിലാണ് രണ്ടാം സെമി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങൡ രണ്ട് ഫൈനലുകളുടെ ആവര്‍ത്തനമാകും റിയല്‍-അത്‌ലറ്റിക്കോ പോരാട്ടം. ഈ രണ്ട് കളിയിലും ജയം റിയലിനൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷം പനാല്‍റ്റിയില്‍ തോറ്റ അത്‌ലറ്റിക്കോ 2014ല്‍ തോറ്റത് എക്‌സ്ട്രാ ടൈമിലാണ്. 

അതേസമയം, 1998ലാണ് മൊണോക്കോയും യുവന്റസും ചാംപ്യന്‍സ് ലീഗ് സെമിയില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് നടന്ന ഒന്നാം പാദത്തില്‍ ഫ്രഞ്ച് താരം തിയറി ഹെന്റിയുടെ മികവില്‍ മൊണോക്കോ 3-1ന് യുവന്റസിനെ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം പാദത്തില്‍ ഡെല്‍പിയോറയുടെ ഹാട്രിക്ക് മികവില്‍ 4-1ന് യുവന്റസ് മൊണോക്കോയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. 

അടുത്ത മാസം 2,3 തിയതികളിലാണ് ആദ്യ പാദം നടക്കുക. രണ്ടാം പാദം 9, 10 തിയതികളിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'