കായികം

കിരീടത്തോടെ റയല്‍ തുടങ്ങി; നഷ്ടത്തോടെ ബാഴ്‌സയും

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സൂപ്പര്‍കോപ്പ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു റയല്‍ മാഡ്രിഡിനു കിരീടം.

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ യുവതാരം മാര്‍ക്കോ അസെന്‍സിയോ റലിനെ മുന്നിലെത്തിച്ചു. 30 വാര അകലെ നിന്നും പോസ്റ്റിനെ ലക്ഷ്യമാക്കി അടിച്ച പന്ത് ബാഴ്‌സ കീപ്പര്‍ ടെര്‍സ്റ്റഗനു ഒരു പഴുതു പോലും നല്‍കിയില്ല.

39 മത് മിനുട്ടില്‍ ബെന്‍സെമയിലൂടെ റയല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മാഴ്‌സെലെ കൊടുത്ത ക്രോസ് റയല്‍ പ്രതിരോധതാരം ഉംറ്റിറ്റിയെ കബളിപ്പിച്ചു ബെന്‍സെമ പോസ്റ്റിലാക്കുകയായിരുന്നു. ഇതോടെ, രണ്ട് പാദങ്ങളിലായി 5-1 എന്ന സ്‌കോറിനാണ് റയല്‍ ജേതാക്കളായത്. 

കാംപ്‌ന്യൂവില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് റയല്‍ ജയിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കിയാണ് ബെര്‍ണാബ്യുവില്‍ ബാഴ്‌സയെ നേരിട്ടത്. റൊണാള്‍ഡോയ്ക്കു പുറമെ, ഇസ്‌ക്കോ, കാസ്മിറോ, ബെയില്‍ എന്നീ താരങ്ങളെ പുറത്തിരുത്തിയ സിദാന്‍ റയലിന്റെ റിസര്‍വ് ബെഞ്ചിന്റെ ശക്തി കൃത്യമായി തെളിയിച്ചു.

മറുവശത്ത് ബാഴ്‌സയാകട്ടെ, മെസ്സിയുടെ ഒറ്റയാള്‍ പോരാട്ടത്തിലൊതുങ്ങി. ഈ സീസണില്‍ കാര്യമായ സൈനിങ്ങൊന്നും നടത്താത്തതിനു പുറമെ സൂപ്പര്‍ താരം നെയ്മര്‍ പോയതും ബാഴ്‌സയുടെ കളിയില്‍ പ്രകടമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ