കായികം

വിലക്കു നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ല: ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. അടുത്ത മാസം ഒന്‍പതിനു ലീഗ് അവസാനിക്കുന്നതിനു മുമ്പായി ബിസിസഐ അനുമതി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.

ഐപിഎല്‍ ഒത്തുകളിയാരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുകയും കോടതി കുറ്റവിമുക്തനാക്കുകയും കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ കടുംപിടുത്തം തുടരുകയാണ്.

ശ്രീശാന്തിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)