കായികം

കുട്ടിഞ്ഞ്യോവിന്റെ കാര്യത്തിലും അങ്ങിനെ തീരുമാനമായി; ബാഴ്‌സ ആകാശത്തേക്കും നോക്കിയിരിക്കണം

സമകാലിക മലയാളം ഡെസ്ക്

നെയ്മറിന്റെ പോക്കും സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോടേറ്റ തോല്‍വിയുമെല്ലാം കണ്ട് ഞെട്ടിയിരിക്കുന്ന കാറ്റലന്‍ ആരാധകരുടെ നിരാശ ഒന്നു കൂടി കൂടും. ബാഴ്‌സയിട്ട 125 മില്യണ്‍ യൂറോയെന്ന  വിലയ്ക്കും ഫിലിപ്പേ കുട്ടീഞ്ഞ്യോയെ കൈമാറാന്‍ ലിവര്‍പൂള്‍ തയ്യാറല്ല. 

മധ്യ നിരക്കാരനായ ഈ ബ്രസീലിയന്‍ താരവുമായി കരാര്‍ ഒപ്പിടുന്നതിന് അടുത്തെത്തിയെന്ന് ബാഴ്‌സലോണയുടെ ജനറല്‍ മാനേജര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കുട്ടീഞ്ഞ്യോയെ വില്‍ക്കാനില്ലെന്ന ലിവര്‍പൂളിന്റെ അവസാന വാക്ക്. ലിവര്‍പൂള്‍ മാനേജ്‌മെന്റിന് മുന്നില്‍ കുട്ടീഞ്ഞ്യോ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് സമര്‍പ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കുട്ടീഞ്ഞ്യോയെ ടീമില്‍ നിന്ന് വിട്ടാല്‍ താനും ലിവര്‍പൂള്‍ വിടുമെന്ന ഭീഷണിയാണ് ലിവര്‍പൂളിനെ മേയ്ക്കുന്ന ജര്‍ഗന്‍ ക്ലോപ്പ് മാനേജ്‌മെന്റ് മുന്‍പാകെ വെച്ചിരിക്കുന്നത്.

ആദ്യം കുട്ടീഞ്ഞ്യോയ്ക്കായി 72 മില്യണ്‍ യൂറോയായിരുന്നു ബാഴ്‌സ ലിവര്‍പൂളിന് മുന്നില്‍ വെച്ചത്. ഇത് തള്ളിയതോടെ തുക ഉയര്‍ത്തി 90.4 മില്യണ്‍ യൂറോയാക്കി. 125 മില്യണ്‍ യൂറോ ആയി ഉയര്‍ത്തിയെങ്കിലും ലിവര്‍പൂള്‍ കുട്ടീഞ്ഞ്യോയെ വിടാന്‍ ഒരുക്കമല്ല.

2013ല്‍ അഞ്ച് വര്‍ഷത്തെ കരാറില്‍ 8.5 മില്യണ്‍ യൂറോയ്ക്കായിരുന്നു കുട്ടീഞ്ഞ്യോ ലിവര്‍പൂളിലേക്ക് എത്തുന്നത്. റിലീസ് ക്ലോസ് ഇല്ലാതെയാണ് ലിവര്‍പൂള്‍ കുട്ടീഞ്ഞ്യോയുമായി കരാറൊപ്പിട്ടിരിക്കുന്നത്. ഇതും ക്ലബ് മാറ്റത്തില്‍ കുട്ടീഞ്ഞ്യോയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ പാദത്തില്‍ ലിവര്‍പൂളിനായി 14 ഗോളുകള്‍ നേടിയ കൗട്ടിനോയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചതും കുട്ടീഞ്ഞ്യോയായിരുന്നു. 

നെയ്മറിന്റെ അഭാവത്തില്‍ ഫോര്‍മേഷനില്‍ വരുത്തിയ മാറ്റങ്ങള്‍ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സയെ തകര്‍ക്കുകായിരുന്നു.  നെയ്മറിന് പകരക്കാരനെ തേടിയിറങ്ങിയ മാനേജ്‌മെന്റിന്റേയും, ആരാധകരുടേയും ലിസ്റ്റിലെ ആദ്യ പേരും കുട്ടീഞ്ഞ്യോയുടേതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''