കായികം

കുഞ്ഞു ആരാധകനെ സെക്യൂരിറ്റി 'പൊക്കി': മെസി ഇടപെട്ടു; കെട്ടിപ്പിടിച്ചു-വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വയുമായി നിര്‍ണായക മത്സരത്തിനായി മോണ്ടെവിഡിയോയിലെത്തിയ മെസി ആരാധകനെ 'കയ്യിലെടുത്തു'. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തിന്റെ വിധി പോലിരിക്കും ലോകകപ്പ് യോഗ്യത എന്നാണെങ്കിലും സെക്യൂരിറ്റി ഒരുക്കിയ അതിര്‍വരമ്പുകള്‍ ഭേദിച്ചെത്തിയ കുഞ്ഞു ആരാധകനെ മെസി നിരുത്സാഹപ്പെടുത്തിയില്ല. 

ടീം ബസിറങ്ങി ഹോട്ടലിലേക്കു പോയിക്കൊണ്ടിരുന്ന മെസിയുടെ ഏതാനും മീറ്ററുകള്‍ അകലെ വരെ സെക്യൂരിറ്റി ഗാര്‍ഡുകളെ കബളിപ്പിച്ചു കുഞ്ഞു ആരാധകന്‍ എത്തി. എന്നാല്‍, തന്റെ ആരാധനാ പാത്രത്തെ ഒന്നു തൊടാനുള്ള ആഗ്രഹത്തെ തച്ചുടച്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ പയ്യനെ തൂക്കിയെടുത്തു.

സെക്യൂരിറ്റി കൊണ്ടുപോകുമ്പോള്‍ പയ്യന്‍ കരയുകയും ചെയ്തു. എന്നാല്‍, പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് മനസിലാകാതിരുന്ന മെസിക്കു പിന്നീടു കാര്യം മനസിലാവുകയും സെക്യൂരിറ്റിക്കാരനോട് പയ്യനെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പയ്യന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും ഒരു ഓട്ടോഗ്രാഫും എന്തിനു ഒരു ആലിംഗനവും ചെയ്താണ് പയ്യനെ പറഞ്ഞയച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വന്നതോടെ ബാഴ്‌സ, അര്‍ജന്റീന ആരാധകര്‍ ഏറ്റെടുക്കുകയും താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. 

ജോര്‍ജ് സംപോളിയുടെ പരിശീക കുപ്പായത്തിലുള്ള അര്‍ജന്റീനയുടെ ആദ്യ നിര്‍ണായക മത്സരമാണിത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കണമെങ്കില്‍ മെസിക്കും കൂട്ടര്‍ക്കും ജയത്തില്‍ കുറഞ്ഞതൊന്നും കിട്ടിയിട്ടു കാര്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്