കായികം

ജയത്തിന്റെ വക്കില്‍ നിന്നും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ് പട; ആഷസില്‍ ഓസീസ് ആധിപത്യം

സമകാലിക മലയാളം ഡെസ്ക്

രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി സ്മിത്തും സംഘവും. അഡ്‌ലെയ്ഡിലെ  ഡേ ആന്‍ഡ്  നൈറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം 120 റണ്‍സിനാണ് ഓസീസ് ജയം പിടിച്ച് പരമ്പരയില്‍ 2-0ന്‌ ആധിപത്യം ഉറപ്പിക്കുന്നത്. 

ചരിത്ര ജയം നേടാമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ കടപുഴക്കി ജോഷ് ഹസല്‍ഡ്, ക്രിസ് വോക്‌സിനേയും ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയായ ജോയ് റൂട്ടിനേയും അഞ്ചാം ദിനം ആരംഭിച്ച ആദ്യ 15 മിനിറ്റില്‍ തന്നെ പുറത്താക്കി. പിന്നാലെ മിച്ചെല്‍ സ്റ്റാര്‍ക്കും, നഥാന്‍ ലയോണും നിലയുറപ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളെ അനുവദിക്കാതിരുന്നതോടെ 233 റണ്‍സിന് ഇംഗ്ലീഷ് പട പുറത്ത്. 

നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. എന്നാല്‍ അവസാന ദിനത്തിലെ രണ്ടാം ബോളില്‍ തന്നെ വോക്‌സ്- റൂട്ട് കൂട്ടുകെട്ട് ഓസീസ് പൊളിച്ചു. അഞ്ചാം ദിനം രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലെ പോയതാണ് തങ്ങളെ തോല്‍പ്പിച്ചതെന്ന് ജോയ് റൂട്ടും പറയുന്നു. 

ആദ്യ ഇന്നിങ്‌സില്‍ 442 റണ്‍സായിരുന്നു ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 227 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 138 റണ്‍സിന് ഓള്‍ ഔട്ടാക്കി വിജയം മുന്നില്‍ വെച്ച് ബാറ്റിങ്ങിനായി ഇറങ്ങിയ ഇംഗ്ലണ്ട് അവസരങ്ങള്‍ കളഞ്ഞു കുളിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍