കായികം

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ ഇന്ത്യന്‍ കായിക താരത്തെ തിരിച്ചയയ്ക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ ഇന്ത്യന്‍ കായികതാരത്തെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ നടക്കുന്നു. കാശ്മീരില്‍ നിന്നുള്ള സ്‌നോഷൂ റെയ്‌സര്‍ തന്‍വീര്‍ ഹുസൈനാണ് അറസ്റ്റിലായ കായിക താരം. 25കാരനായ തന്‍വീര്‍ കുറ്റം സമ്മതിച്ചതോടെ വിചാരണ ഒഴിവാക്കിയെന്നും ഇയാളെ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

12വയസ്സുകാരിയായ പെണ്‍കുട്ടിയെ കാമാതുരനായി ചുംബിച്ചെന്നതും സ്വകാര്യ ഇടങ്ങളില്‍ സ്പര്‍ശിച്ചെന്നതുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഫെബ്രുവരി 27ന് നടന്ന സംഭവത്തെതുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു. ഫെബ്രുവരി 23നും 25നും ഇടയില്‍ നടന്ന ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് തന്‍വീര്‍ ന്യൂയോര്‍ക്കിലെത്തിയത്. 

കേസന്വേഷണത്തിന്റെ ആദ്യദിനം മുതല്‍ എല്ലാവരും ഇരയായ പെണ്‍കുട്ടിയെ അപമാനിക്കുകയും കള്ളിയായി ചിത്രീകരിക്കുകയുമായിരുന്നെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ക്രിസ്റ്റി സ്‌പ്രേഗ് പറഞ്ഞു. എന്നാല്‍ തന്‍വീര്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയും കുടുംബവും കടന്നുപോയ ക്ലേശങ്ങള്‍ക്കും മാനസീക പീഢനങ്ങള്‍ക്കും ശമനം വരുത്താന്‍ ഇയാളുടെ കുറ്റസമ്മതം കാരണമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ക്രിസ്റ്റി പറഞ്ഞു.ആ പെണ്‍കുട്ടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അവളെ പൊതുസമൂഹത്തിന് മുന്നില്‍ അധിക്ഷേപിച്ചവരോട് ലജ്ജ തോന്നുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ടുമുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ പോലീസ് നിരീക്ഷണത്തിലുള്ള നല്ലനടപ്പും അര്‍ഹിക്കുന്ന കുറ്റമാണ് തന്‍വീറിന്റെത്. എന്നാല്‍ ഓഗസ്റ്റില്‍ തന്‍വീറിന്റെ വിസ അവസാനിച്ചതിനാല്‍ ഇയാളെ തിരിച്ചയയ്ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ