കായികം

സംഗക്കാരയുടെ റെക്കോര്‍ഡിന് മുന്നില്‍ കോഹ് ലി മുട്ടുമടക്കും; ഒരു പ്രത്യേക ഇനമാണ് കോഹ് ലിയെന്ന് സംഗക്കാര

സമകാലിക മലയാളം ഡെസ്ക്

2017 ഇന്ത്യന്‍ നായകന്‍ വിരാട്  കോഹ് ലിയുടെ സ്വപ്‌ന വര്‍ഷം തന്നെയാണ്. ടീമിനെ തുടര്‍ച്ചയായി വിജയങ്ങളിലേക്കെത്തിക്കുന്ന നായകന്‍ എന്നതിന് പുറമേ കളിക്കളത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൊയ്യുന്നതിലും കോഹ് ലി മുന്നേറ്റം നടത്തിയ വര്‍ഷമാണ് കടന്നു പോകുന്നത്. 

മുന്നിലുള്ള റെക്കോര്‍ഡുകളെല്ലാം മറികടന്നാണ് കോഹ്  ലിയുടെ  പോക്ക്. അതിനിടയില്‍, ഒരു കലണ്ടര്‍ വര്‍ഷം 2868 രണ്‍സ് എന്ന കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ് ലിക്ക് ഈ വര്‍ഷം സാധിച്ചില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ അസം അമീന്‍ ചൂണ്ടിക്കാട്ടിയത്. 

2017ല്‍ കോഹ് ലിയുടെ 2818ല്‍ അവസാനിച്ചതോടെയായിരുന്നു ട്വിറ്ററിലൂടെയുള്ള അസമിന്റെ പ്രതികരണം. എന്നാല്‍ പിന്നാലെ മറുപടിയുമായി സംഗക്കാരയെത്തി. കോഹ് ലി ബാറ്റിങ് അവസാനിപ്പിക്കാത്തിടത്തോളം 2014ല്‍ ഞാന്‍ തീര്‍ത്ത ആ റെക്കോര്‍ഡിന് അധികം  ആയുസുണ്ടാകില്ലെന്നായിരുന്നു സംഗക്കാരയുടെ മറുപടി. 

അടുത്ത വര്‍ഷം കോഹ് ലി അത് മറികടന്നേക്കാം. അതിന് അടുത്ത വര്‍ഷവും കോഹ് ലി അത് തന്നെ ആവര്‍ത്തിക്കും, അതൊരു പ്രത്യേക ഇനമാണെന്നായിരുന്നു സംഗക്കാരയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍