കായികം

ഇന്ത്യന്‍ ക്രിക്കറ്റിലെ വേഗക്കാരന്‍ ആരാണ്? ധോണിയോ? പാണ്ഡ്യയോ? ബിസിസിഐയുടെ വീഡിയോ ഇതിനുള്ള ഉത്തരം തരും

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തലമുതിര്‍ന്ന കളിക്കാരനാണ് എംഎസ് ധോണി. എന്നാല്‍ വേഗതയുടേയും കായിരക്ഷമതയുടേയും കാര്യത്തില്‍  ധോണി ഇപ്പോഴും മുന്‍ പന്തിയില്‍ തന്നെയാണ്. യുവതാരങ്ങളിലെ ഏറ്റവും മികച്ച കളിക്കാരനും മികച്ച കായികക്ഷമതയുമുള്ള ഹാര്‍ദിക് പാണ്ഡ്യയുമായി ധോണി ഒരു ഓട്ടപ്പന്തയം വെച്ചാല്‍ ആരായിരിക്കും ജയിക്കുക? ഇതിനുള്ള ഉത്തരം അത്ര എളുപ്പമല്ല. എന്തായാലും ഇവരിലെ വേഗക്കാരനെ കണ്ടെത്താന്‍ ആരാധകരെ സഹായിച്ചിരിക്കുകയാണ് ബിസിസിഐ. 

ധോണിയും പാണ്ഡ്യയും 100 മീറ്റര്‍ ഓട്ടമത്സരം നടത്തുന്നതിന്റെ വീഡിയോ ആണ് ബിസിസിഐ പോസ്റ്റ്‌ ചെയ്തത്. മത്സരത്തിന്റെ ആദ്യ ഭാഗത്ത് ഇരുവരും ഇഞ്ചോടിഞ്ചാണ് കുതിക്കുന്നത്. എന്നാല്‍ അവസാനം ആവുമ്പോഴേക്കും വളരെ ചെറിയ വ്യത്യാസത്തില്‍ പാണ്ഡ്യയെ ധോണി പരാജയപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ടീമിലെ ഏത് യുവ താരത്തേക്കാളും ശാരീരിക ക്ഷമത തനിക്കുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ധോണി.

36 ാം വയസിലെ ധോണിയുടെ ഫിറ്റ്റ്‌നസ് ലെവല്‍ ശരിക്കും അല്‍ഭുതപ്പെടുത്തുന്നതാണ്. 24 കാരനായ പാണ്ഡ്യക്ക് ധോണിയുടെ പ്രായത്തില്‍ ഇതേ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാന്‍ പറ്റുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍