കായികം

നായകന്റേയും നായികയുടേയും ഹണിമൂണ്‍ ആഘോഷം റോമില്‍; നവദമ്പതിമാരുടെ മടങ്ങിവരവ് കാത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ നായകനും നായികയും ഒന്നായി. ഇനി ഇരുവര്‍ക്കും ആഘോഷത്തിന്റെ ദിനങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഹണിമൂണ്‍ ആഘോഷിക്കാന്‍ റോമിലേക്ക് പറന്നിരിക്കുകയാണ്. ഡിസംബര്‍ 21 ന് ഡല്‍ഹിയില്‍ വെച്ച് ഗ്രാന്‍ഡ് റിസപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. അതിന് മുന്‍പായി ഇരുവര്‍ക്കും മാത്രമായി ലഭിക്കുന്ന ദിവസങ്ങള്‍ റോമില്‍ ആഘോഷിക്കാനാണ് തീരുമാനം.

ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കൊഹ് ലിയും അനുഷ്‌കയും മധുവിധുവിനായി ഇന്നലെ ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് ശേഷം റോമില്‍ നിന്ന് തിരിച്ചെത്തുന്ന നവദമ്പതികള്‍ ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് റിസപ്ഷനുകളാണ് ഒരുക്കുന്നത്.

ഇതിന് ശേഷം  സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിക്കും കൂടെ സഹധര്‍മിണിയും. പുതുവര്‍ഷം ഒരുമിച്ച് ആഘോഷിച്ചതിന് ശേഷം സിനിമ ഷൂട്ടിങ്ങിനായി അനുഷ്‌ക മുംബൈയിലേക്ക് തിരികെവരും. ഇറ്റലിയിലെ തസ്‌കാനിയില്‍ വെച്ച് ഡിസംബര്‍ 11 നായിരുന്നു താരവിവാഹം. നവദമ്പതികള്‍ രാജ്യത്തേക്ക് മടങ്ങിവരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി