കായികം

കോഹ് ലിയുടെ പ്രതിഫലം അഞ്ച് കോടിയില്‍ നിന്നും 10 കോടിയിലേക്ക്; ബിസിസിഐ താരങ്ങളുടെ പ്രതിഫലം കൂട്ടിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ ഇരട്ടിയാക്കിയേക്കും. നിലവിലെ പ്രതിഫല ഘടനയില്‍ 200 കോടി രൂപയോളം കൂട്ടിച്ചേര്‍ത്ത് സുപ്രീംകോടതി നിയോഗിച്ച ഭരണ സമിതി ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കുന്നതോടെ താരങ്ങളുടെ പ്രതിഫലം ബിസിസിഐയ്ക്ക് വര്‍ധിപ്പിക്കേണ്ടി വരും. 

180 കോടി രൂപയാണ് താരങ്ങളുടെ പ്രതിഫലത്തിനായി  ബിസിസിഐ ഇപ്പോള്‍ അനുവദിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിയുടെ നിര്‍ദേശം ബിസിസിഐ ജനറല്‍ ബോഡിയില്‍ സ്വീകരിക്കപ്പെടുകയാണെങ്കില്‍ താരങ്ങള്‍ക്ക് 380 കോടി രൂപ പ്രതിഫലമായി ബിസിസിഐയ്ക്ക് അനുവദിക്കേണ്ടി വരും.  

കളിക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തില്‍ വര്‍ധനവ് വേണമെന്ന ആവശ്യം ഇന്ത്യന്‍ നായകന്‍ കോഹ് ലിയും, കോച്ച് രവി ശാസ്ത്രിയും മുന്നോട്ടു വെച്ചിരുന്നു. ബിസിസിഐയുടെ വാര്‍ഷിക വരുമാനത്തിന്റെ 26 ശതമാനത്തില്‍ 13 ശതമാനം അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കും,  10.6 ശതമാനം ആഭ്യന്തര തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കും, 2.4 ശതമാനും വനിതാ, ജൂനിയര്‍ താരങ്ങള്‍ക്കും പ്രതിഫലമായി നല്‍കുന്നു. 

സുപ്രീംകോടതി നിയോഗിച്ച ഭരണ സമിതിയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍, 2017ല്‍ 46 മത്സരങ്ങള്‍ കളിച്ചതില്‍ നിന്നും കോഹ് ലിക്ക് ലഭിച്ച 5.51 കോടി രൂപ 10 കോടി രൂപയായി  ഉയരും. രഞ്ജി ട്രോഫി കളിക്കുന്ന മുതിര്‍ന്ന താരത്തിന് ഇപ്പോള്‍ 12 മുതല്‍ 15 ലക്ഷം  രൂപ വരെയാണ് ലഭിക്കുന്നതെങ്കില്‍ ഇനിയത് 30 ലക്ഷമായി മാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു