കായികം

നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന്റെ കാരണം ഞാന്‍ മനസിലാക്കിയിരുന്നു; വെളിപ്പെടുത്തലുമായി പിക്വെ

സമകാലിക മലയാളം ഡെസ്ക്

നെയ്മര്‍ ബാഴ്‌സ വിട്ടതിന് പിന്നിലുള്ള കാരണത്തെ കുറിച്ചായിരുന്നു ആ സമയം ഫുട്‌ബോള്‍ പ്രേമികള്‍ തല പുകഞ്ഞ് ആലോചിച്ചിരുന്നത്. എന്നാല്‍ നെയ്മര്‍ ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയതിന് പിന്നിലുള്ള കാരണം താന്‍ മനസിലാക്കിയിരുന്നു എന്നാണ് ബാഴ്‌സ സെന്റര്‍ ബാക്കായ ജെറാഡ് പിക്വെ ഇപ്പോള്‍ പറയുന്നത്. 

ബാലന്‍ ദി ഓര്‍ ലക്ഷ്യം വെച്ചാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതെന്നാണ് പിക്വെ പറയുന്നത്. ബാഴ്‌സ വിടാനുള്ള നെയ്മറുടെ തീരുമാനം ടീമിനേയും ആരാധകരേയും വല്ലാതെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ബ്രസീല്‍ സ്‌ട്രൈക്കറുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന താന്‍ നെയ്മറെ അതില്‍ കുറ്റപ്പെടുത്താന്‍ തയ്യാറല്ലെന്നും പിക്വെ പറയുന്നു. 

ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച കളി പുറത്തെടുത്താല്‍ ബാലന്‍ ദി ഓര്‍ നെയ്മറിന്റെ കൈകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ബാഴ്‌സയില്‍ മെസിക്കൊപ്പം കരിയര്‍ മുഴുവന്‍ കളിക്കുക എന്നത് നെയ്മറിന്റെ സാധ്യതകള്‍ ഇല്ലാതെയാക്കും എന്ന് നെയ്മര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. പിഎസ്ജിയില്‍ അവരുടെ പ്രധാന താരമായി  നെയ്മര്‍ മാറുന്നതോടെ അദ്ദേഹത്തിന്റെ പരിവേശം മാറുമെന്നും സ്പാനിഷ്  താരം  പറയുന്നു. 

222 മില്യണ്‍ യൂറോ നേടിയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് നെയ്മര്‍ ഓഗസ്റ്റില്‍ പിഎസ്ജിയിലേക്ക് പോയത്. നെയ്മറിന്റെ പോക്കില്‍ വലഞ്ഞ ബാഴ്‌സ പിന്നീട്  ശക്തമായി തിരിച്ചു വന്ന് ലാ ലീഗ ടേബിളില്‍ ഒന്നാമതെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍