ഏത് കളിയുമായി ബന്ധപ്പെടുന്ന ടൂര്‍ണമെന്റാണെങ്കിലും അതിന്റെ മുഖമുദ്ര എന്നത് ഔദ്യോഗിക ലോഗോയാണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ലോഗോയുടെ പേരില്‍ പരിഹാസം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ചെസ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഡ വേള്‍ഡ് ചാംപ്യന്‍ഷിപ്പിലെ ലോഗോയാണ് വിവാദമായിരിക്കുന്നത്.
ലൈംഗികത നിറഞ്ഞു നില്‍ക്കുന്നതാണ് ലോഗോ എന്നാണ് പ്രധാന ആരോപണം. ഇതിനെതിരേ കളിക്കാരും വിദഗ്ധരും രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിടുന്നത്. ലോഗോയുടെ പേരില്‍ ലോക ചെസ് ട്വിറ്ററില്‍ പരിഹാസപാത്രമായെന്നും ഇവര്‍ പറയുന്നു. ചെസ് ബോര്‍ഡിന്റെ രൂപത്തിലുള്ള രണ്ടുപേര്‍ ചേര്‍ന്നിരുന്ന് ചെസ് കളിക്കുന്നതാണ് വിവാദ ലോഗോയിലുള്ളത്. മോസ്കോ ആസ്ഥാനമാക്കിയുള്ള ഷുഖ ഡിസൈന്‍സാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ചെസ് ബോര്‍ഡിലൂടെ നീങ്ങുന്ന നാല് കൈകളുടെ ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.
എന്തായാലും ലൈംഗിക ലോഗോയ്ക്കെതിരേ പ്രമുഖ ചെസ് കളിക്കാരെല്ലാം രംഗത്ത് വന്നിരിക്കുകയാണ്. കുട്ടികള്‍ക്കിടയില്‍ ചെസ്നെ പ്രചരിപ്പിക്കാന്‍ ഇതാണോ ശരിയായ മാര്‍ഗമെന്നാണ് മുന്‍ ലോക ചെസ് ചാമ്പ്യനായ സുസന്‍ പൊല്ഗര് ട്വിറ്ററില്‍ കുറിച്ചു. ചെസിനെ പാതിരാത്രിയിലേക്ക് മാറ്റാന്‍ ഇത് കാരണമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഞ്ച് തവണ ചെസ് ചാംപ്യനായ വിശ്വനാഥന് ആനന്ദ് പറഞ്ഞു.
ഇത് കൂടാതെ ഒരു പ്രധാന തെറ്റും ലോഗോയില്‍ വരുത്തിയിട്ടുണ്ട്. 6X6 ലാണ് ലോഗോയിലെ ചെസ് ബോര്‍ഡ് ചിത്രീകരിച്ചിരിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 8X8 ആണ്. ലണ്ടനില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ