കായികം

14 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി വിശ്വനാഥന്‍ ആനന്ദ് 

സമകാലിക മലയാളം ഡെസ്ക്

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സ് ഉള്‍പ്പെടെയുള്ളവരെ പരാജയപ്പെടുത്തി റിയാദില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ജേതാവായി. മൂന്ന് സമനിലയ്ക്ക് ശേഷം ടൈബ്രേക്കറിലേക്ക് നീങ്ങിയ കളിയില്‍ ടൈബ്രേക്കറിലെ ആദ്യ രണ്ടു ഗെയ്മുകളും സ്വന്തമാക്കിയാണ് ആനന്ദ് കീരീടം സ്വന്തമാക്കിയത്. 10.5 പോയിന്റാണ് ആനന്ദിന് നേടാന്‍ കഴിഞ്ഞത്.

15 റൗണ്ട് നീണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഓന്‍പതാം റൗണ്ടിലാണ് ആനന്ദും കാള്‍സും നേര്‍ക്കുനേര്‍ വന്നത്. 34 നീക്കങ്ങള്‍ കൊണ്ടാണ് ആനന്ദ് കാള്‍സിനെ കീഴ്‌പ്പെടുത്തിയത്. ടൈ ബ്രേക്കറില്‍ ആനന്ദ് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വഌദിമിര്‍ ഫെഡോസീവിനെ തോല്‍പ്പിച്ചു. റഷ്യയുടെ തന്നെ ഇയാന്‍ നെപോം നിയാച്ച്ടിക്ക് മൂന്നാം സ്ഥാനം നേടിയപ്പോള്‍ കാള്‍സണ്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് പട്ടം തിരിച്ചുപിടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍