കായികം

ബിസിസിഐക്കെതിരെ ശ്രീശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിസിസിഐയില്‍ നിന്നും തന്നെ വിലക്കിയതിനെതിരെ ശ്രീശാന്ത് നിയമ നടപടിക്കൊരുങ്ങുന്നു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയത്. ക്രിക്കറ്റ് കരിയറിലെ തന്റെ വിലയേറിയ നാലു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. 

ബുധനാഴ്ച വൈകുന്നേരത്തോടെ വിലക്ക് സംബന്ധിച്ചുള്ള അറിയിപ്പ് കെസിഎക്ക് കിട്ടി്. ബിസിസിഐ ബോര്‍ഡില്‍ നിന്നും ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെസിഎ ശ്രീശാന്തിനെ അറിയിക്കുകയായിരുന്നു.

ബിസിസിഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് നല്‍കിയ അപ്പീലില്‍ പത്തു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. ബിസിസിഐയില്‍ നിന്നും തനിക്ക് നീതി നിഷേധമാണുണ്ടായതെന്നും ശ്രീശാന്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ