കായികം

യൂറോപ്പ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രഹാമോഹിച്ചിന്റ ഹാട്രിക്കില്‍ ഫ്രഞ്ച് ക്ലബ്ബ് സെന്റ് എറ്റീനെയ്‌ക്കെതിരേ യുവേഫ യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. 15, 75, 88 മിനിറ്റുകളിലാണ് സ്വീഡിഷ് താരം പന്ത് വലയിലെത്തിച്ചത്. സ്‌കോര്‍ 3-0. പ്രീമിയിര്‍ ലീഗില്‍ ഈ സീസണില്‍ എത്തിയ ഇബ്ര ഇതുവരെ 23 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. 
കളിയുടെ ആദ്യ പകുതിയില്‍ സെന്റ് എറ്റീനെ താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കില്‍ ഭാഗ്യം യുണൈറ്റിന്റെ കൂടെയായിരുന്നു. അടുത്ത ബുധനാഴ്ച ഫ്രാന്‍സില്‍ രണ്ടാം പാദം നടക്കും. 
പ്രീമിയര്‍ ലീഗില്‍ ഫോമിലേക്കുയരാതെ ഉഴറുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞ ദിവസം നേടിയ വിജയം ഏറെ ആത്മവിശ്വാസം നല്‍കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍