കായികം

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ഒത്തുകളിച്ചു, കോഹ്ലിയും യുവരാജും മുന്നില്‍: കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ടീം ഒത്തുകളിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ കളിമറന്നത് ഒത്തുകളിക്കു തെളിവാണെന്നും മന്ത്രി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, യുവരാജ് സിംഗ് എന്നിവരാണ് ഒത്തുകളിക്കു മുന്നില്‍ നിന്നതെന്നും അത്താവലെ ആരോപിച്ചു. 

ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോട് 180 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് സെഞ്ച്വറിയടിക്കുന്ന കോഹ്ലിയും റണ്‍സെടുക്കുന്നതില്‍ മടിയില്ലാത്ത യുവാരാജും ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍ക്കാന്‍ വേണ്ടി കളിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. സാമൂഹ്യ നീതിശാക്തീകരണ വകുപ്പ് സഹമന്ത്രി ആരോപിച്ചു.

2009ല്‍ ട്വന്റി20 ലോകകപ്പിനു ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നേടുന്ന വലിയ നേട്ടമാണിത്. മാത്രവുമല്ല. പ്രമുഖ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു മുന്നില്‍ വിറയ്ക്കുന്നതാണ് പതിവ്. ചാംപ്യന്‍സ് ട്രോഫിയില്‍ അതുണ്ടായില്ല. ഈ മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടോ. അന്വേഷിക്കേണ്ട കാര്യമാണത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍