കായികം

ഇനി കാത്തിരിക്കാന്‍ വയ്യ; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് അക്ഷമയോടെ ജര്‍മ്മന്‍

സമകാലിക മലയാളം ഡെസ്ക്

ഐഎസ്എല്‍ സീസണ്‍ ഫോറില്‍ ബ്ലാസ്‌റ്റേഴ്‌സ് പടയില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംഷയിലാണ് ആരാധകര്‍. താരങ്ങളുടെ മാറ്റവും ഡ്രാഫ്റ്റിങ്ങുമെല്ലാം ചര്‍ച്ചയാകുന്നതിന് ഇടയില്‍ ഇന്ത്യയിലേക്ക് വരാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ അന്റോണിയോ ജര്‍മ്മന്‍ ആരാധകരോട് പറയുന്നത്. 

ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ ആരാധകരോട് ഇക്കാര്യം പറഞ്ഞത്. ട്രിബ്ലിങ്ങിലൂടെ എതിരാളിയുടെ കാലുകളെ വെട്ടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കാന്‍ ജര്‍മ്മന്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ഈ സീസണിലും താങ്കള്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കുമോ എന്ന ചോദ്യവുമായാണ് മലയാളികള്‍ ജര്‍മ്മന്റെ ട്വിറ്റര്‍ അക്കൗണ്ട് നിറയ്ക്കുന്നത്. 

സന്ദേശ് ജിങ്കാനും, റിനോ ആന്റോയും ടീമില്‍ ഉണ്ടാകില്ലെന്നാണ് സൂചന. ട്രാഫ്റ്റിങ്ങിലൂടെ ഇവരെ ടീമിലേക്ക് എത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'