കായികം

സച്ചിനെയും ടീമിനൊപ്പം കിട്ടിയിരുന്നെങ്കില്‍; രവി ശാസ്ത്രിക്കു താല്‍പ്പര്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും വേണമെന്ന് പരിശീലകന്‍ രവി ശാസ്ത്രിക്കു താല്‍പ്പര്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ പ്രത്യേക കമ്മിറ്റി യോഗത്തിലാണ് ശാസ്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ടീമിനെ പരിശീലകനായി ശാസ്ത്രിയെ നിയമിച്ച ക്രിക്കറ്റ് ഉപദേശക സമിതിയംഗമാണ് നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കണ്‍സള്‍ട്ടന്റായി നിയമിക്കണമെങ്കില്‍ ഐപിഎല്‍ അടക്കമുള്ള മറ്റു മേഖലകളില്‍ നിന്നും സച്ചിന്‍ വിട്ടു നില്‍ക്കേണ്ടി വരും. കുറഞ്ഞ കാലത്തേക്കെങ്കിലും സച്ചിനെ കണ്‍സള്‍ട്ടന്റാക്കണമെന്നാണ് രവിശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കുറഞ്ഞ കാലത്തേക്കു മാത്രം ഈ സ്ഥാനത്തേക്കു വരുന്നതിന് സച്ചിനു ഐപിഎല്‍ അടക്കമുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍