കായികം

ഗോളെണ്ണം കൂട്ടാനുറച്ചു ചെല്‍സി; മൊറാട്ടയുടെ കാര്യത്തില്‍ റയല്‍ മാഡ്രിഡുമായി ധാരണയിലെത്തി

സമകാലിക മലയാളം ഡെസ്ക്

ചെല്‍സി: കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി ഇക്കുറിയും നേട്ടം ഉറപ്പിക്കാന്‍ കരുതിത്തന്നെ. ഡിയാഗോ കോസ്റ്റ ചെല്‍സി വിടുമെന്ന് ഏകദേശം തീരുമാനമായതോടെ മുന്നേറ്റനിരയില്‍ ഒരു സൂപ്പര്‍ താരം എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ നിറവേറ്റി സ്പാനിഷ് താരം 24 കാരനായ ആല്‍വാരോ മൊറാട്ടയുമായുടെ കാര്യത്തില്‍ റയല്‍ മാഡ്രിഡുമായി ധാരണയില്ലെത്തി. 58 മില്ല്യന്‍ പൗണ്ടിനാണ്് റയലുമായി കരാറിലെത്തിയതെന്ന് ചെല്‍സി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വൈദ്യപരിശോധന പൂര്‍ത്തിയായാല്‍ അന്റോണിയോ കോന്റെ പരിശീലിപ്പിക്കുന്ന ബ്ലൂസില്‍ മൊറാട്ട ബൂട്ടണിയും. ബെല്‍ജിയം താരം റൊമേലു ലുക്കാക്കുവിനെയായിരുന്നു ചെല്‍സി തുടക്കത്തില്‍ മുന്നേറ്റനിരയില്‍ നോട്ടമിട്ടിരുന്നത്. എന്നാല്‍, ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 75 മില്ല്യന്‍ പൗണ്ടിന് ലുക്കാക്കുവിനെ എവര്‍ട്ടണില്‍ നിന്നും ഓള്‍ഡ് ട്രഫോഡില്‍ എത്തിക്കുകയായാരുന്നു. ഇതോടെയാണ്, യുണൈറ്റഡിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്ന മൊറാട്ടയെ സ്വന്തമാക്കാന്‍ ചെല്‍സി ശ്രമം തുടങ്ങിയത്.

ഏകദേശം അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 150,000 പൗണ്ടാണ് പ്രതിവാരം ചെല്‍സി മൊറാട്ടയ്ക്കു ചെല്‍സി നല്‍കുന്ന പ്രതിഫലം. നിലവില്‍ റയല്‍ മാഡ്രിഡിന്റെ അമേരിക്കന്‍ പര്യടനത്തിനുള്ള ടീമിലാണ് മൊറാട്ട. വൈദ്യ പരിശോധനയ്ക്കു ഉടന്‍ ഇംഗ്ലണ്ടിലെത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം